Mission News
Mission News
Tuesday, 29 Jul 2025 00:00 am
Mission News

Mission News

 

 


ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം : മന്ത്രി വി. ശിവൻകുട്ടി

* പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെയും അധിക ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു 


ഓരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകേണ്ടത് നമ്മുടെ കടമയാണെന്നും ആ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഈ സർക്കാർ പ്രവർത്തിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി.  ശിവൻകുട്ടി. പെരുമ്പാവൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെയും അധിക ക്ലാസ് മുറികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

വിദ്യാഭ്യാസം ഒരു കുട്ടിയുടെ ഭാവിയുടെ അടിസ്ഥാന ശിലയാണ്. ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം  വിദ്യാർത്ഥികൾക്ക് പഠനം കൂടുതൽ എളുപ്പവും രസകരവുമാക്കാൻ സഹായിക്കുമെന്ന് ഉറപ്പുണ്ട്.  പുതിയ കെട്ടിടം വെറും ഇഷ്ടികയും സിമന്റും കൊണ്ടുള്ള വെറുമൊരു നിർമ്മിതിയല്ല. മറിച്ച് നമ്മുടെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്ന ഒരു വിദ്യാലയമാണ്. 

ഇവിടെയുള്ള ഓരോ ക്ലാസ് മുറിയും, ഓരോ സൗകര്യവും, നാളത്തെ പൗരന്മാരെ വാർത്തെടുക്കുന്നതിനുള്ള വേദിയാണ്. പഠനത്തോടൊപ്പം കലാകായിക രംഗങ്ങളിലും മുന്നേറാൻ ആവശ്യമായ പ്രോത്സാഹനം ഈ വിദ്യാലയം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിന് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കാൻ സഹകരിച്ച പെരുമ്പാവൂർ നഗരസഭ, വിദ്യഭ്യാസ വകുപ്പ്, സ്കൂൾ അധികൃതർ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങിയവരെ  അഭിനന്ദിച്ചു. 

ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ, ഉപാധ്യക്ഷ ആനി മാർട്ടിൻ, മുൻ എം.എൽ.എ സാജു പോൾ, മുൻ നഗരസഭാ അധ്യക്ഷരായ ബിജു ജോൺ ജേക്കബ്, എൻ.സി മോഹനൻ,  സതി ജയകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ സി.കെ രാമകൃഷ്ണൻ, അഭിലാഷ് പുതിയേടത്ത്, റഷീദ ലത്തീഫ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബിജി മോൾ, ജില്ല പ്രൊജക്റ്റ് ഓഫീസർമാരായ വി.ജി ജോളി, വി.ആർ ദീപാ ദേവി, പ്രോജക്ട് കോഡിനേറ്റർ എം ജോസഫ് വർഗീസ്, ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ മീന ജേക്കബ്, പി.ടി.എ പ്രസിഡണ്ട് റെജി കുറ്റിപ്പാടം, വൈസ് പ്രസിഡൻ്റ് ടി.എം നാസർ, പി.കെ സിദ്ധീക് വടക്കൻ, പ്രിൻസിപ്പൽ വി.എം ബിന്ദു, ഹെഡ്മിസ്ട്രസ് പി.സി. ബീന തുടങ്ങിയവർ പങ്കെടുത്തു.