
*മരട് നഗരസഭയിൽ ഹരിത കർമ്മ സേനയുടെ ഇനോക്കുലം യൂണിറ്റ്*
എഗ്രിമെൻറ് ഒപ്പുവെച്ചു
ഹരിത കർമ്മ സേനയെ സംരംഭകരാക്കുക എന്ന ലക്ഷ്യത്തോടെ മരട് നഗരസഭയിൽ പുതിയ ഇനോക്കുലം യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്കായി ഔദ്യോഗികമായ ഉടമ്പടിക്ക് തുടക്കം കുറിച്ചു. ഹരിത കർമ്മ സേനക്കായി നഗരസഭയും കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രോജക്ടും(KSWMP) തമ്മിലുള്ള എഗ്രിമെൻറ് ഒപ്പിടൽ ചടങ്ങ് നഗരസഭ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നടന്നു. നഗരസഭാ ചെയർപേഴ്സൻ ആൻറണി ആശാംപറമ്പിൽ അധ്യക്ഷത വഹിച്ചു.
മാലിന്യ സംസ്കരണം ഏകോപിതവും ശാസ്ത്രീയവുമായ രീതിയിൽ നടപ്പാക്കുന്നതിലൂടെയും, ഹരിത കർമ്മ സേനാംഗങ്ങളെ സ്ഥിര വരുമാനമാർഗം ലഭിക്കുന്ന സംരംഭകരാക്കി മാറ്റുന്നതിലൂടെയും നിലനില്പുള്ള വികസനമെന്ന ലക്ഷ്യത്തിലെത്തുക കൂടാതെ നഗരസഭ 90% സബ്സിഡി നിരക്കിൽ നൽകിയിരിക്കുന്ന ഉറവിടമാലിന്യ സംസ്കരണ ഉപകരണങ്ങൾ ഉപയോഗിക്കുന്ന ഗുണഭോക്താക്കൾക്ക് ഇനോക്കുലം മിതമായ വിലയിൽ ലഭ്യമാക്കുക എന്നിവയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.സൃഷ്ടി എന്നാണ് സംരംഭത്തിന് നൽകിയിരിക്കുന്ന പേര്
നിലവിലെ ആർ ആർ എഫിലാണ് യൂണിറ്റ് ആരംഭിക്കുന്നത്.നഗരസഭയിൽ സേവന അനുഷ്ഠിക്കുന്ന ഹരിത കർമ്മ സേന അംഗങ്ങളിൽ നിന്ന് 10 പേരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ഹരിത കർമ്മ സേന അംഗങ്ങൾക്ക് പരിശീലനം, സംരംഭം നടത്താനുള്ള സാങ്കേതിക സഹായം, ആവശ്യമുള്ള സാമഗ്രികൾ എന്നിവ ലഭ്യമാക്കുന്നതിനായി നഗരസഭയും കെ എസ് ഡബ്ലിയു എംപിയും സംയുക്തമായി പ്രവർത്തിക്കും. നഗരസഭയുടെ ഹരിത പദ്ധതികൾക്ക് വലിയൊരു ഉണർവും കുതിപ്പും നൽകുന്നതായിരിക്കും ഈ സംരംഭം എന്ന് ചെയർപേഴ്സൻ ആൻറണി ആശാംപറമ്പിൽ പറഞ്ഞു.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റിയാസ് കെ മുഹമ്മദ്,റിനി തോമസ്, കൗൺസിലർ ജയ ജോസഫ്,നഗരസഭ സെക്രട്ടറി ഇ നാസിം, ക്ലീൻ സിറ്റി മാനേജർ പ്രേംചന്ദ്, ഹെൽത്ത് ഇൻസ്പെക്ടർ ഇൻ ചാർജ് ഹുസൈൻ
കെ. എസ്. ഡബ്ലിയു. എം. പി. ടീം അംഗങ്ങൾ, ഹരിത കർമ്മ സേന പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.