Mission News
Mission News
Tuesday, 22 Jul 2025 18:00 pm
Mission News

Mission News

മൂക്കന്നൂർ പാലാ കവല തുറവൂർ റോഡിൽ, പാലാ കവല മുതൽ കൊമര  വരെയുള്ള ഭാഗം ബി എം ബി സി രീതിയിൽ റോഡ് ടാർ ചെയ്യുന്നതിന് വേണ്ടി. ആണ് നിവേദനം

 കരയാംപറമ്പ് ഏഴാറ്റുമുഖം റോഡും തുറവൂർ വാതക്കാട് റോഡും BMBC നിലവാരത്തിൽ ടാറിങ് ജോലികൾ പൂർത്തിയായപ്പോൾ മൂക്കന്നൂരിനെയും തുറവൂരിനെയും  ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡായ മൂക്കന്നൂർ പാലാ കവല  മുതൽ കൊമര വരെയുള്ള ഏകദേശം രണ്ട് കിലോമീറ്റർ പിഡബ്ലിയു റോഡ് ഏകദേശം കുറെ വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുകയാണ്.ദിവസേന നൂറുകണക്കിന് വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നു. ഈ റോഡിന്റെ ഇരുവശങ്ങളിലും ആയി പല കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. അവിടേക്കും  ധാരാളം വാഹനങ്ങൾ വന്നു പോകുന്നുണ്ട്.കരിങ്കൽ കയറ്റിയ ടോറസ് വണ്ടികൾ, ടിപ്പറുകൾ, തടിലോറികൾ സ്കൂൾ കോളേജ് ബസ്സുകൾ, ചാലക്കുടി പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ,  മറ്റനേകം സ്വകാര്യ വാഹനങ്ങൾ എന്നിവയെല്ലാം ഈ വഴിയിലൂടെയാണ് കടന്നുപോകുന്നത്,മാത്രമല്ല അങ്കമാലി കാലടി പെരുമ്പാവൂർ ഭാഗങ്ങളിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കുന്നതിനുവേണ്ടി ധാരാളം വാഹനങ്ങൾ മുക്കന്നൂർ തുറവൂർ മലയാറ്റൂർ വഴികടന്ന് പോകുന്നുണ്ട്.ഈ ഭാഗത്തെ റോഡിന്റെ വളവുകൾ വളരെ വീതി  കുറവാണ്. ആ ഭാഗങ്ങളിൽ ഗതാഗതതടസ്സം നിത്യേന ഉണ്ടാകുന്നുണ്ട്. ഈ ഭാഗങ്ങളിൽ അല്പം വീതി കൂട്ടിയാൽ ഇതിന് പരിഹാരം ആകും.പാലാ കവലയിൽ നിന്നും ചുളപ്പുര ഭാഗത്തേക്ക് തിരിയുന്നതുവരെ ഏകദേശം രണ്ടു മാസങ്ങൾക്ക് മുമ്പ് ഫുൾ ടാറിങ് ചെയ്തിട്ടുണ്ട്. ഈ ചെറിയ കാലയളവിൽ തന്നെ ഈ ഭാഗത്ത് പല കുഴികളും രൂപപ്പെട്ടു കഴിഞ്ഞു. ആയതുകൊണ്ട് ആ രീതിയിലുള്ള ഒരു ടാറിങ് ഇനി ബാക്കി ഭാഗത്ത് ചെയ്തിട്ട് യാതൊരു കാര്യവുമില്ല. പണം നഷ്ടപ്പെടുത്താൻ മാത്രമേ അത് ഉപകരിക്കുകയുള്ളൂ. ഈ റോഡിന്റെ ഇരുവശങ്ങളിലുമായി  ഏകദേശം 100 വീടുകൾ ഉണ്ട്. ഏതെങ്കിലും രീതിയിലുള്ള റോഡ് കയ്യേറ്റങ്ങൾ റോഡിന്റെ ഇരുവശങ്ങളിലുണ്ടെങ്കിൽ അതുകൂടി അളന്നു തിട്ടപ്പെടുത്തി ഈ റോഡിന്റെ ആവശ്യത്തിനായി ഉപയോഗപ്പെടുത്തേണ്ടതാണ്. ആയതിനാൽ ഈ രണ്ട് കിലോമീറ്റർ റോഡ് എത്രയും പെട്ടെന്ന് ബിഎംബിസി നിലവാരത്തിൽ ചെയ്ത് വാഹന ഗതാഗതത്തിന് സജ്ജമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ റോഡിന്റെ ഇരുഭാഗങ്ങളിൽ താമസിക്കുന്നവർ ഒപ്പിട്ടാണ് ഈ നിവേദനം സമർപ്പിച്ചത്.