Mission News
Mission News
Monday, 21 Jul 2025 00:00 am
Mission News

Mission News

കൊച്ചി: യൂറോപ്പിൽ തൊഴിൽ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ ഉദ്യോഗാർത്ഥികളിൽ നിന്ന് കബളിച്ച സമീപകാലത്ത് ബി.ജെ.പി.യിൽ ചേർന്ന് നിലമ്പൂർ ഇലക്ഷനടക്കം മുഴുവൻ സമയം പ്രവർത്തിച്ച ബ്രിട്ടീഷ് മലയാളി ലക്സൺ ഫ്രാൻസിസ് എന്നയാളെ കേരള പോലീസ് അറസ്റ്റ് ചെയ്തു, എറണാകുളം സൗത്ത് എസ്, എച്ച്, ഒ,സന്തോഷിൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് BJP യുടെ അഖിലേന്ത്യ നേതാവാണെന്നും ഓവർസീസ് വിഭാഗത്തിൻ്റെ പരമാധികാരിയാണെന്നും പോലീസിനെ പാഠം പഠിപ്പിക്കുമെന്നും ഇയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ഇയാൾക്ക് വേണ്ടി ചില BJP നേതാക്കൾ ഇടപെടലുകൾ നടത്താൻ ശ്രമിക്കുകയും ചെയ്തെങ്കിലും കൃത്യമായ പഴുതടച്ചാണ് ഈ വമ്പൻ സ്രാവിനെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്, ഇയാളെ വിവാഹ വാഗ്ദാനം നൽകി ഒരു സ്ത്രീയെ പിഡിപ്പിച്ച കേസിൽ എറണാകുളം പോലീസ് മുൻപ് അറസ്റ്റ് ചെയ്തിട്ടുള്ളതാണ്, ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് ഭാരവാഹി ആയിരിക്കുമ്പോഴാണ് ഈ തട്ടിപ്പെല്ലാം ഇയാൾ നടത്തിയിരുന്നത് കേന്ദ്രത്തിൽ BJP അധികാരത്തിൽ വന്നപ്പോൾ കളം മാറ്റി ചവിട്ടി ബി.ജെ.പി.യിൽ ചേർന്ന് വമ്പൻ തട്ടിപ്പിന് കളമൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്, ഏറ്റുമാനൂർ KSEB യിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ ആയിരിക്കുമ്പോഴാണ് തട്ടിപ്പുകൾ നടത്തി ബ്രിട്ടനിലേക്ക് ഇയാൾ കടന്നത്, അതിന് ലക്ഷങ്ങൾ വാങ്ങി കൂട്ടുനിന്നത് ചില കോൺഗ്രസ് നേതാക്കാൻമാരായിരുന്നു.അവർക്കെല്ലാം വിദേശത്ത് ചെല്ലുമ്പോൾ മദ്യവും മദിരാക്ഷിയും ഏർപ്പാടാക്കി കൊടുത്തിരുന്നത് ഇയാളായിരുന്നു' ആദ്യ ഭാര്യ മാഞ്ചസ്റ്ററിൽ ഗാർഹിക പീഡനത്തിന് നൽകിയ കേസിൽ ശിക്ഷ വിധിച്ചപ്പോഴാണ് സ്വന്തം നാടായ ചങ്ങനാശ്ശേരിയിലക്ക് ഒളിച്ചു കടന്നതും, റിക്രൂട്ട്മെൻ്റ് തട്ടിപ്പ് നടത്തിയതും. അതിനായ് BJP യുടെ ആക്ടീവ് പ്രവർത്തകനായതും, BJP യുടെ ന്യൂനപക്ഷ മോർച്ചയിൽ ആദ്യം അംഗത്വമെടുത്ത് പ്രധാന നേതാക്കൻമാരെന്നു സുഖിപ്പിച്ചാൽ BJP യുടെ ഉന്നത ശ്രേണിയിലെത്താം എന്ന തന്ത്രം ഇയാൾ തിരിച്ചറിയുകയും കേന്ദ്ര നേതാക്കളോടൊപ്പം ഫോട്ടോ എടുത്ത് രാഷ്ട്രിയ സുരക്ഷിതത്വത്തോടെ തട്ടിപ്പു തുടരാം എന്ന് മനസിലാക്കിയാണ് ഈ തട്ടിപ്പ് വീരൻ BJP യിൽ ചേർന്നതും,