Mission News
Mission News
Saturday, 19 Jul 2025 00:00 am
Mission News

Mission News

                                                                                                                                                                    
                                 
 *കര്‍ഷകര്‍ക്കുള്ള പെര്‍മിറ്റ് വിതരണ ഉദ്ഘാടനം നടന്നു*

ഇലഞ്ഞി ഗ്രാമപഞ്ചായത്തിന്റെ  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സമഗ്ര പുരയിട കൃഷി വികസനത്തിന്റെ  ഭാഗമായി വളങ്ങള്‍ക്കുള്ള പെര്‍മിറ്റ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍ നിര്‍വഹിച്ചു. 

50 മുതല്‍ 75 ശതമാനം വരെ സബ്‌സിഡിയോടുകൂടി ചെറുകിട നാമ മാത്ര കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്യുന്ന  പദ്ധതിയാണ് സമഗ്ര പുരയിട കൃഷി വികസനം. എട്ടു ലക്ഷത്തിലേറെ രൂപയാണ് പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് നീക്കി വച്ചിരിക്കുന്നത്. നേര്‍വളങ്ങള്‍ സബ്‌സിഡിയോടുകൂടി ലഭ്യമാക്കുന്ന  പദ്ധതി പ്രകാരം ഏകദേശം  നാനൂറോളം കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ഷേര്‍ലി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൃഷി ഓഫീസര്‍ എല്‍ദോസ്,  ഗ്രാമ പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷന്മാരായ ജിനി ജിജോയ് ,മാജി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം പി ജോസഫ് ,ജോര്‍ജ് ചമ്പമല, സുരേഷ് ജോസഫ് ,സുമോന്‍ ചെല്ലപ്പന്‍  ,സുജിതാ സദന്‍ ,അസിസ്റ്റന്റ് സെക്രട്ടറി ബെനിഫിസ് എം സിറിയക് തുടങ്ങിയവര്‍ പങ്കെടുത്തു.