
,.
പച്ചത്തുരുത്ത് പുനരുജ്ജീവനം : ഉത്ഘാടനം ഇന്ന്
* കൊച്ചി: നഗരസഭ, ഹരിത കേരളം മിഷൻ പരിസ്ഥിതി പുന:സ്ഥാപനത്തിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള പച്ചത്തുരുത്തുകളുടെ പുനരുജ്ജീവനം 11.07.25 വെള്ളിയാഴ്ച രാവിലെ 10.30 ന് ഉത്ഘാടനം ചെയ്യും.
പുതിയ തൈകൾ വച്ചു പിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം കൊച്ചി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ അഷ്റഫ് നിർവഹിക്കും.
പുല്ലേപ്പടി പാലത്തിനു സമീപമുള്ള ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ
കമ്മീഷൻ
പ്രസിഡന്റ് ഡിബി ബിനു അധ്യക്ഷത വഹിക്കും.
പച്ചത്തുരുത്തുകളുടെ
സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.
കഴിഞ്ഞവർഷം ജില്ലാ ഉപഭോക്തൃ കോടതിയിൽ സ്ഥാപിച്ചിട്ടുള്ള പച്ചത്തുരുത്തിൽ നഷ്ടപ്പെട്ടുപോയ തൈകൾ വച്ചുപിടിപ്പിക്കും.
ഡിവിഷൻ കൗൺസിലർ ബിന്ദു ശിവൻ, നഗരസഭ ഹെൽത്ത് ഓഫീസർ ഡോ. ഗോപകുമാർ ആർ എസ് തുടങ്ങിയവർ പങ്കെടുക്കും. അഭിഭാഷകരും ഉദ്യോഗസ്ഥരും പങ്കെടുക്കും.