
പത്തനംതിട്ട: കേരളത്തിലെ ആരോഗ്യമേഖലയെ മുച്ചൂടും നശിപ്പിച്ച് രോഗികളെ മരണത്തിൻ്റെ കരാളഹസ്തത്തിലേക്ക് എറിഞ്ഞു കൊടുത്ത, വീണാ ജോർജ് ആരോഗ്യ മന്ത്രി സ്ഥാനം രാജിവച്ച് പുറത്ത് പോയി മാതൃക കാണിക്കണമെന്ന് CMP സംസ്ഥാന കൗൺസിൽ അംഗവും പാർട്ടിയുടെ പത്തനംതിട്ട ജില്ല സെക്രട്ടറിയുമായ തങ്കമ്മരാജൻ ആവശ്യപ്പെട്ടു., മേഖലയുടെ തിളക്കത്തിൻ്റെ കഥ പറയുന്ന പുതിയ ആശുപത്രി കെട്ടിടങ്ങളെല്ലാം ചോർന്നൊലിക്കുകയാണ് മെഡിക്കൽ കോർപ്പറേഷനുമായി ബന്ധപ്പെട്ട് കോടനു കോടിയുടെ ക്രമക്കേടും അഴിമതിയും, സ്വകാര്യ ആശുപത്രിക്കാരുടെ കഴുത്തറപ്പൻ കൊള്ളകൾക്ക് കൂട്ടുനില്ക്കാൻ പ്രത്യേക നിയമം ഉണ്ടാക്കി സംരക്ഷിക്കുന്നവർ പാവപ്പെട്ട രോഗികളെ കൊലക്ക് കൊടുത്തിട്ടും മതിയാകാതെ വാഗ്ദാനങ്ങളുടെ പെരുമഴ മാത്രമാണ് നടത്തുന്നത്, ഇത്തരം ഒരു മന്ത്രി സംസ്ഥാനത്തിന് തന്നെ അപമാനമാണ്, കോട്ടയം മെഡിക്കൽ കോളേജ് ദുരന്തത്തിൽ പരാജയപ്പെട്ടത് സിസ്റ്റത്തിൻ്റെ പേര് പറഞ്ഞു 'ചില ഉദ്യോഗസ്ഥരുടെ ചുമലിൽ ചാർത്തി രക്ഷപ്പെടാതെ ഉദ്യോഗസ്ഥർക്ക് പ്രവർത്തിക്കാൻ മതിയായ സ്വാതന്ത്ര്യവും അന്തരീക്ഷവും നടപ്പിലാക്കണം,, എന്നാവശ്യപ്പെട്ടുകൊണ്ടുള്ള യോഗത്തിൽ, പന്തളം പ്രസന്നൻ, മനോജ് പ്രസാദ്, ഗായത്രി മഠം, ' കർഷക ഫെഡറേഷൻ ജില്ലാ സെക്രട്ടറി ജമുന ദേവരാജൻ, ജില്ലാ ചെയർമാൻ രാജൻ തോമസ് എന്നിവർ പങ്കെടുത്തു,