Mission News
Mission News
Friday, 04 Jul 2025 00:00 am
Mission News

Mission News

 

 

അന്തർദേശീയ സഹകരണ ദിനാഘോഷം നാളെ ( ജൂലൈ 5)*

* മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും 

അന്തർദേശീയ സഹകരണ  ദിനാഘോഷം വിപുലമായ പരിപാടികളോടെ   നാളെ ( ജൂലൈ 5 ) അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെൻ്ററിൽ നടക്കും.  രാവിലെ 11 ന് സഹകരണ വകുപ്പ് മന്ത്രി  മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും.

സഹകരണപ്രസ്ഥാനത്തെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുക, സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥകൾ, അന്തർദേശീയ ഐക്യത്തിനു നൽകുന്ന മാതൃകകൾ, സാമ്പത്തിക മികവ്, സമത്വം, ലോകസമാധാനം എന്നിവയ്ക്കായി പ്രവർത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള പുരസ്കാര ദാനവും ചടങ്ങിൽ നടക്കും. രാവിലെ 9 മുതൽ പരിപാടികൾ ആരംഭിക്കും.

 സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു നവ കേരള വഴിയിൽ സഹകരണ പ്രസ്ഥാനത്തിൻ്റെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ നയിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, വിവിധ എംഎൽഎമാർ, സഹകരണ മേഖലയിലെ പ്രമുഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും