Mission News
Mission News
Wednesday, 02 Jul 2025 18:00 pm
Mission News

Mission News

നാഷണൽ ഡോക്റ്റേഴ്സ് ഡേയുടെ ഭാഗമായി ജീവധാര ഫൗണ്ടേഷൻ ഡോ. ജോസഫ് കെ ജോസഫിനെ ആദരിച്ചു.

അങ്കമാലി പ്രവർത്തിക്കുന്ന ജീവധാര ഫൗണ്ടേഷൻ, നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി, കഴിഞ്ഞ 45 വർഷത്തിലധികമായി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ സേവനമനുഷ്ഠാനത്തിന്റെയും കരുണയുടെയും ജീവിത മാതൃകയായി പ്രവർത്തിച്ചുന്നുവരുന്ന സീനിയർ ഡോ. ജോസഫ് കെ. ജോസഫിന് ആദരവ് നൽകി.

"ജീവൻ രക്ഷിക്കുന്ന ദൈവങ്ങൾ" എന്ന വിശേഷണത്തിന് അർഹനായ ഇദ്ദേഹം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന അനേകം രോഗികൾക്ക് പ്രതീക്ഷയും സംരക്ഷണവും പകരുന്നു . ക്ഷമയും കരുണയും നിറഞ്ഞ സമീപനമാണ് അദ്ദേഹത്തെ രോഗികൾക്കിടയിലും , സമൂഹത്തിലും ഏറെ ആദരണീയനാക്കിമാറ്റിയത് . അതിജീവനത്തിനുള്ള ആത്മവിശ്വാസം ഉയർത്തുന്ന വാക്കുകളും, ചികിത്സാപരിചയത്തിലെ സമഗ്രതയുമാണ് അദ്ദേഹത്തെ ആരോഗ്യമേഖലയിൻ ഏറെ വ്യത്യസ്തനാക്കുന്നത് .ആരോഗ്യസംരക്ഷണത്തെ ഒരു ജോലി എന്നതിനേക്കാൾ ഉപരി മനുഷ്യസേവനമായി ഉയർത്തിപിടിച്ചുകൊണ്ട് പരിചരണത്തിന്റെ തുടക്കകാലം മുതൽ ജീവധാരയുടെ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയായി ഒപ്പമുണ്ടായിരുന്ന വ്യക്തിത്വമാണ് dr ജോസഫ് .കെ ജോസഫ് .ജീവധാര ഫൗണ്ടേഷൻ മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീ .സാജു ചാക്കോ (ജീവധാര ചെയർമാൻ) സ്വാഗതം രേഖപ്പെടുത്തി , ഡോ. എം. പി. ആന്റണി അധ്യക്ഷത വഹിച്ചു . അങ്കമാലി മുൻസിപ്പൽ 24 ആം വാർഡ് കൗൺസിലർ ശ്രീമതി ലക്‌സി ജോയ്, ജീവധാര ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം ശ്രീ കെ.കെ. ജോഷി , ജീവധാര യോഗ സെന്റർ കോഓർഡിനേറ്റർ ശ്രീ .ജോർജ് കെന്നഡി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . നാലുമണി പൂക്കൾ അംഗമായ ശ്രീ .തോമസ് മാളിയേക്കൽ യോഗത്തിന് നന്ദിയും രേഖപ്പെടുത്തി.