
കറുകുറ്റി മ്യൂസിക്ക് അക്കാദമി ( KMA ) എസ് തപ്പാൻ്റെ പാട്ടുപ്പെട്ടി
"2025ജൂൺ 25 ബുധൻ- വൈകിട്ട് 6.30ന് ''
എസ്തപ്പാൻ പാട്ടുപെട്ടി സംഗീത ഹാളിൽ നടന്ന സദസ്സിൽ -
മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ "ഇളം മഞ്ഞിൻ കുളിരുമായ് " എന്ന ചലചിത്ര ഗാന ഗ്രന്ഥം - പ്രമുഖ പത്രപ്രവർത്തക #അജിത ജയ്ഷോർ#(മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ
ദേശീയ പ്രസിഡൻ്റ്,
ന്യൂസ് ക്ലബ് അങ്കമാലി
പ്രസിഡൻ്റ്) മുഖ്യ പ്രഭാഷണത്തിൽ പരിചയപ്പെടുത്തി
പ്രമുഖ സിനിമ സീരിയൽ നടനും ഗായകനുമായ "രാജീവ് വർമ്മ തൃശ്ശൂർ"
അദ്ധ്യക്ഷത വഹിച്ചുകൊണ്ട് കൃതിയിലെ "ലക്ഷാർച്ചന കണ്ട് മടങ്ങുമ്പോൾ എന്ന ഗാനമാലപിച്ചു.
കൃതജ്ഞ പറഞ്ഞു കൊണ്ട് പുസ്തകത്തിലെ തന്നെ "താലിപൂപീലിപൂ താഴമ്പു " എന്ന ഗാനം തോംസൺ തോമസ്സ് ആലപിയ്ക്കുകയും പാട്ടുപെട്ടിയുടെ സ്നേഹോപകാരം പുസ്തകമായ് മുഖ്യ പ്രഭാഷകയായ " അജിത ജയ് ഷോറിന് " സമർപ്പിച്ചു.
പത്രപ്രവർത്തകൻ സാജു ഏനായി പാട്ടപൊട്ടിയിൽ വായനാ വാരസന്ദേശം നൽകി.
യോഗാചാര്യനും BJP ജില്ലാ സെക്രട്ടറിയുമായ അഡ്വ.തങ്കച്ചൻ വർഗ്ഗീസ് " ഒറ്റ് കാർ " എന്ന സ്വന്തം കവിത ചൊല്ലി അവതരിപ്പിച്ചു.
തുടർന്ന് മങ്കൊമ്പ് ഗോപാലകൃഷ്ണൻ്റെ ചലച്ചിത്ര ഗാനങ്ങൾ പാട്ടുപെട്ടിയിലെ ഗായകരായ -
സോമൻ K V( പലരുവിനടുവിൽ പണ്ടൊരുനാൾ)
പോൾ മണവാളൻ (ഇളം മഞ്ഞിൻ കുളിരുമായൊരു )
ലോഹിതാക്ഷൻ വൈദ്യർ (കാളിദാസൻ്റെ കാവ്യഭാവന )
റിൻസെൻMC(ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിലെ ഗാനം)
എന്നിവർ പ്പാട്ടുപെട്ടിയിൽ പാടി .തുടർച്ചയായി ഇതര ചലച്ചിത്ര ഗാനങ്ങൾ
പാട്ടുപ്പെട്ടി ഗായകരായ -
KP അയ്യപ്പൻ,
രെൻദീപ് P,
ജോതിഷ് Kബാലൻ,
അജന്തൻ S,
K Kബിജു,
ഹരീഷ് വിജയൻ ,
ജിജോ ദേവസ്സി,
സീമ ജിജോ,
മനോജ് PS,
സുമേഷ് LM ,
ജിതേന്ദ്രൻ ,
ഡേവീസ് വർഗ്ഗീസ്, എന്നിവർ പാടി.
കറുകുറ്റി കേബ്ബിൾ നഗറിൽ, അഡ്ലസ്സ് കൺവെൻഷൻ സെൻ്ററിന് എതിർവശത്തുള്ള ചിറ്റിനപ്പിള്ളി ക്വോട്ടേജിലെ എസ്തപ്പാൻ്റെ പാട്ടുപ്പെട്ടി സംഗീത ഹാളിലാണ് വായന പക്ഷാചരണം നടന്നത്.
കോർഡിനേറ്റർ KP ഗോവിന്ദൻ സ്വാഗതം പറഞ്ഞു.KMA ഡയറക്ടർ ജോർജ്ജ് എസ്തപ്പാൻ ആശംസകളർപ്പിച്ചു.
പാട്ടുപ്പെട്ടി എല്ലാ - തിങ്കൾ, ചൊവ്വ, ബുധൻ ദിനങ്ങളിൽ 6 pm മുതൽ 8.30 pm വരെ ഉണ്ടായിരിക്കും. ഏവർക്കും സ്വാഗതം