Mission News
Mission News
Saturday, 21 Jun 2025 18:00 pm
Mission News

Mission News

പാലക്കാട്: നാലുവർഷം മുൻപ് പി.ടി. സെവൻ എന്ന കാട്ടാനയുടെ ആക്രമണത്തിൽ ജീവൻ മാത്രം ബാക്കിയായ് ചലനമറ്റ ശരീരമായി മൃതപ്രായനായി കിടക്കുന്ന ആൻ്റണി മാത്യുവിന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ മാത്രം നൽകി കൈകഴുകി കരയിലിരിക്കുന്ന വനം വകുപ്പിനോടും സർക്കാരിനോടും ആൻ്റണി മാത്യുവിൻ്റെ തുടർ ചികിത്സക്കും കുടുംബം പട്ടിണിയില്ലാതെ ജീവിക്കാനും മതിയായ സാമ്പത്തിക സഹായം ചെയ്യണമെന്ന് നാട്ടുകാരും ' വിവിധ സംഘടനകളും ജനപ്രതിനിധികളോടും പഞ്ചായത്ത് മെമ്പർ മുതൽ മുഖ്യമന്ത്രിക്ക് വരെ ദയാഹർജികളുടെ ഘോഷയാത്ര നടത്തിയിട്ടും ഫലമില്ലാതെ വന്നപ്പോൾ യഥാർത്ഥ്യങ്ങൾ ബോധ്യപ്പെട്ട ജില്ലാ കലക്ടർ നേരിട്ട് ഇടപെട്ട് അടിയന്തിരാശ്വാസമായ് ഒരു ലക്ഷം രൂപയുദ്ധകാലാടിസ്ഥാനത്തിൽ ആ കുടുംബത്തിന് നൽകിയത് ആശ്വാസമായി ജില്ലാ കലക്ടറുടെ മനുഷ്യത്വപരമായ ഈ നടപടിയെ കേരള കർഷകസംരക്ഷണ സംഘം ജില്ലാ സെകട്ടറി റെയ്മണ്ട് ആൻ്റണിയും പ്രവർത്തകരും അഭിനന്ദിച്ചു., തെക്കെ ഇന്ത്യയിൽ പോത്തുകുത്തി മരിച്ചയാൾക്ക് പത്ത് ലക്ഷം കൊണ്ട് നൽകി രാഷ്ട്രീയ ലാഭം ഉണ്ടാക്കിയ മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തിൽ കാട്ടാനകളുടെതടക്കം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെയും കുടുംബങ്ങളെ അവഗണിക്കുന്നത് ഇത്തരം പീഡനങ്ങളും ആക്രമണങ്ങളും നേരിടുന്നവർ വോട്ടു ബാങ്കുകൾ അല്ലാത്തതുകൊണ്ടാണ്, ആദിവാസികളൊ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിലുള്ളവരൊ, ആക്രമണം നേരിട്ടാൽ അവരെ സംരക്ഷിക്കാൻ യാതൊരു നടപടിയും സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല എന്ന സ്ഥാനത്താണ് ജില്ലാ കലക്ടറുടെ ഈ നടപടി പാലക്കാട്ടു ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയത്