Mission News
Mission News
Friday, 20 Jun 2025 00:00 am
Mission News

Mission News

കിഴക്കമ്പലം : ജൂൺ 19 ലോക വായന ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി പുക്കാട്ടുപടി വള്ളത്തോൾ സ്മാരക ലൈബ്രറിയിൽ ഇന്നുമുതൽ ജൂലൈ 7വരെ വായന പക്ഷാചരണ ദിനമായി ആഘോഷിക്കുകയാണ് നാടാകെ വായനക്കുട്ടവുമായി നടത്തപെ ടുന്ന പരിപാടിയിൽ കഥ, കവിത, പുസ്ത വായന , പദ്യപാരായണം, കഥ പറച്ചിൽ, ചർച്ചകൾ വിവിധ കലാപരിപാടികൾ വിടുകളിൽ നടക്കും രണ്ടു മണിക്കൂറിൽ കൂടുതൽ ഓരോ വീടുകളിൽ ചിലവഴിക്കും 100, വിടുകളിൽ സന്ദർശനവും ഇതിൽഉൾപെടും പുക്കാട്ടുപടിയുടെ
 മണ്ണിൽ നിറഞ്ഞുനിൽക്കുന്ന വള്ളത്തോൾ സ്മാരക വായനശാല 67 വർഷം പിന്നിട്ടു 1958- ൽ മഹാകവി വള്ളത്തോൾ നാരയണ മേ    നോൻ്റ   പേരിൽ നാട്ടുകാര്യം സന്നദ്ധത സംഘടകളും തുക സമാഹരിച്ചാണ് ലൈബ്രെററി നിർമ്മാണം പൂർത്തിയാക്കിയത് ഇന്ന് -3070 അംഗങ്ങളും 18000 ത്തിൽ പരം പുസ്തക ശേഖരവും 13 ഓളംപ്രഭാത പത്രങ്ങളും ഉണ്ട്. A ഗ്രേഡ് ലഭിച്ച ഈ ലൈബ്രറിക്ക് 2018-ലെ സംസ്ഥാനത്തെ ഏറ്റവും നല്ല ലൈബ്രറിയ്ക്കുള്ള അവാർഡും അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിച്ചിട്ടുണ്ട് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഇവിടെ നേരിട് എത്തിയാണ് പുരസ്കാരം സമ്മാനിച്ചത് ലഭിച്ചതുകയായ 50,000 രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് അപ്പോൾ തന്നെ സംഘാടകർ സംഭാവന ചെയ്യുകയും ചെയ്തു. എല്ലാം വർഷവും ലൈബ്രററി ദിനം ആഗസ്റ്റ് 15 ന് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ ആ ഘോഷിക്കാറ് ലൈബ്രററിയുടെ കിഴിൽ വയോജന വേദി, വനിതാവേദി, യുവജനവേദി . ബാലവേദി എന്നി നിലകളിൽ അയ്യായിരത്തോളം പേർ പ്രവർത്തിക്കുന്നു
 ദിനംപ്രതി 25 ഓളം വായനക്കാർ എത്തുന്ന ലൈബ്രററി രാവിലെ 6.45 ന് തുറന്ന് വൈകുനേരം 8.30 വരെ പ്രവർത്തിക്കും 25 വർഷമായി രത്നമ്മ ഗോപാലൻ ലൈബ്രറേറിയനായി പ്രവർത്തിക്കുന്നു പ്രസിഡൻ്റ് ജേക്കബ് സി. മാത്യു സെക്രട്ടറി കെ.എം മഹേഷ് പടം - അവാർഡ് 2018-ലെ സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രററിയ്ക്കുള്ള അവാർഡ് പുക്കാട്ടു പടി വള്ളത്തോൾ വായനശാലയ്ക്ക് മുഖ്യമന്തി പിണറായി വിജയൻ സമ്മാനിക്കുന്നു. പ്രസിഡൻ്റ് ജേക്കബ് സി. മാത്യു. സെക്രട്ടറി കെ.എം മഹേഷ്, കമ്മറ്റി മെമ്പേഴ്സ് ടി. പി ഷാജി. പി.കെ ജിനീഷ് , എം.കെ പ്രസാദ്, വിൽസൺ വർഗ്ഗീസ്, ബേബി രാജ്, എം. പോൾ ടി.എസ് ശശി എന്നിവർ സമീപം (ഫയൽ ചിത്രം)