Mission News
Mission News
Sunday, 15 Jun 2025 18:00 pm
Mission News

Mission News

 

ആലുവ: ആലുവ തോട്ടക്കാട്ടുകാരക്കും പറവൂർകവലക്കും ഇടയിൽ ദേശീയ പാതയുടെ പടിഞ്ഞാറു ഭാഗത്ത് ദേശീയപാതയുടെ സ്ഥലം കൈയേറാൻ ശ്രമമെന്ന് പരാതി. തോട്ടക്കാട്ടുകര കല്പക ലെയിനിന്റെ തൊട്ടരികിലുള്ള ഭൂമിയാണ് മണ്ണിട്ട് നികത്താൻ ശ്രമിച്ചത്. അതിന് പുറകിലുള്ള ഭൂമിയിലേക്ക് വഴി നിർമിക്കുന്നതിനാണ് ശ്രമമുണ്ടായതെങ്കിലും നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് പിൻവാങ്ങി. ദേശീയപാതയിൽ നിന്നും അനുമതി ഉണ്ടെന്നവകാശപ്പെട്ടാണ് ജെസിബിയും ഹിറ്റാച്ചിയുമായി പണി ആരംഭിച്ചത്. നാട്ടുകാർ വില്ലേജ് ഓഫീസറെ അറിയിച്ചതിനെ തുടർന്ന് അദ്ദേഹം സ്ഥലത്തെത്തി പരിശോധിച്ചതിന് ശേഷം മണ്ണുമാറ്റിയിടാൻ നിർദേശിച്ചു. കാലങ്ങളായി പലതവണ ഇത്തരത്തിൽ ഈ ഭൂമി കൈയേറാൻ ശ്രമമുണ്ടാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ഈ ഭൂമി ഇത്തരത്തിൽ നികത്തിയാൽ തങ്ങൾ താമസിക്കുന്ന ഭാഗങ്ങളിൽ വരുന്ന മഴവെള്ളം ഈ ഭൂമിയിലുള്ള കുളത്തിലേക്ക് ഒഴുകിയെത്തില്ലെന്നും, വെള്ളകെട്ടുണ്ടാവുമെന്നും ജനങ്ങൾ ആശങ്കപ്പെടുന്നു.