
ലഹരിക്കെതിരെ കൊച്ചി സിറ്റി പോലീസിൻ്റെ ഉദയം പദ്ധതി.
ത്രിദിന പരിശീലന ക്യാമ്പ് ജൂൺ 16ന് ആരംഭിക്കും.
കൊച്ചി: വർദ്ധിച്ചു വരുന്ന ലഹരിവ്യാപനത്തിനെതിരെ കൊച്ചി സിറ്റി പോലീസിൻ്റെ നേതൃത്വത്തിൽ ഉദയം പദ്ധതി ആരംഭിക്കും.
ഉദയം പദ്ധതിയുടെ ഭാഗമായി പരിശീലകർക്കുള്ള ത്രിദിന ട്രെയ്നിംഗ് പ്രോഗ്രാം ജൂൺ 16,17, 21 തിയതികളിൽ എറണാകുളം മറൈൻ ഡ്രൈവിന് എതിർവശത്തെ പോലീസ് ജില്ലാ ഹെഡ്ക്വാർട്ടേഴ്സിൽ (ട്രെയിനിംഗ് സെൻ്റർ) നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം .
വിവിധ വിഷയങ്ങളിൽ ഫ്രാൻസീസ് മൂത്തേടൻ , ഡോ. കെ.അർ അനീഷ് ,
അഡ്വ. ചാർളി പോൾ, ഡോ. ജീന മോഹൻ, ഡോ. പി. ജെ. സിറിയക്, ഫാ. സോജൻ , ഡോ. ദയാ പാസ്ക്കൽ
എന്നിവർ ക്ലാസുകൾ നയിക്കും.