
അങ്കമാലി : കലാകൗമുദി അങ്കമാലി - കാലടി മേഖല "ആദരവ് - 2025" പുരസ്‌കാര സമർപ്പണം നടത്തി. വിവിധ രംഗങ്ങളിൽ 33 വ്യക്തി പ്രതിഭകൾക്കും 11 സാമൂഹ്യ, സന്നദ്ധ, സാംസ്‌കാരിക പ്രസ്ഥാനങ്ങൾക്കുമാണ് പ്രവർത്തന മികവിനുള്ള അംഗീകാരങ്ങൾ നൽകിയത്.
മൂക്കന്നൂർ ജോഷ്മാൾ ഹാളിൽ ഒരുക്കിയ ആദരവ് സമ്മേളനം മുൻ മന്ത്രി അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. വി ബിബിഷ് അധ്യക്ഷത വഹിച്ചു. കലാകൗമുദി കൊച്ചി ബ്യൂറോ ചീഫ് ശ്രീകുമാർ മനയിൽ ആമുഖ പ്രഭാഷണവും ജനസേവന ശിശുഭവൻ പ്രസിഡന്റും പ്രമുഖ മാസ്റ്റർ ട്രെയിനറുമായ അഡ്വ. ചാർളി പോൾ മുഖ്യ പ്രഭാഷണവും നടത്തി.
പ്രവർത്തന മികവിനുള്ള പ്രത്യേക പുരസ്‌കാരങ്ങൾ കൈരളി അഗ്രികച്ചർ എം എസ് സി എസ് ചെയർമാൻ കെ. വി അശോകൻ, കാലടി സായിശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി. എൻ ശ്രീനിവാസൻ, ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ പ്രമോദ് എം. പി എന്നിവർ ഏറ്റുവാങ്ങി. അങ്കമാലി നഗരസഭ, കറുകുറ്റി ഗ്രാമ പഞ്ചായത്ത്, അങ്കമാലി സി എസ് എ, എസ്തപ്പാന്റെ പാട്ടുപെട്ടി, കോതകുളങ്ങര ടെംബിൾ നഗർ റെസിഡന്റ്സ് അസോസിയേഷൻ (കെ ടി എൻ), അങ്കമാലി അമല ഫെല്ലോഷിപ്പ്, ഹെറിറ്റേജ് റോട്ടറി ക്ലബ്, മഞ്ഞപ്ര ഗ്രാമക്ഷേമം ലൈബ്രറി, എൽ ഐ സി എറണാകുളം ഡിവിഷൻ പ്ലാറ്റിനം ബ്രിഗേഡ് ചീഫ് അഡ്വൈസർ കെ. ഡി വർഗീസ് ആന്റ് ടീം, വീജ്ഞാനമിത്ര വെള്ളിവെളിച്ചം സംവാദ വേദി, കറുകുറ്റി ആർട്സ് സൊസൈറ്റി (കാപ്സ്) എന്നീ പ്രസ്ഥാനങ്ങക്കും പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
മികച്ച ജനപ്രതിനിധികളായി മാത്യു തോമസ് ( അങ്കമാലി നഗരസഭ മുൻ ചെയർമാൻ), കൊച്ചുത്രേസ്യ തങ്കച്ചൻ ( അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), ബിജു പാലാട്ടി ( മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ്), പി. യു ജോമോൻ ( അയ്യമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), വത്സലകുമാരി വേണു (മഞ്ഞപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്), എന്നിവർക്കും മാധ്യമ പ്രവർത്തകരായ ജോസ്കുട്ടി പനയ്‌ക്കൽ (മലയാള മനോരമ), സിജോ പൈനാടത്ത് (ദീപിക), ഷൈജു പി. പി (മാതൃഭൂമി), കെ. ഡി ജോസഫ് (ദേശാഭിമാനി), ജോപോൾ ജോസ് (അങ്കമാലിയുടെ ശബ്ദം) എന്നിവർക്കും ആദരവ് പുരസ്‌കാരങ്ങൾ നൽകി.
വിവിധ രംഗങ്ങളിൽ വ്യക്തിപ്രതിഭകളായ സാജു ചാക്കോ (ജീവധാര ഫൗഡേഷൻ ചെയർമാൻ) , ഡാന്റി ജോസ് കാച്ചപ്പിള്ളി (മാർച്ചന്റ്സ് അസോസിയഷൻ) , വിൽഫ്രഡ് എച്ച് (സാഹിത്യ, സാംസ്‌കാരിക രംഗം), രഘു പി (ഡികൗട്ട് മാസ്റ്റർ), ടി.വൈ ഏല്യാസ് (പൊതു പ്രവർത്തനം) , അഡ്വ. ജോസ് വി. ചക്യേത്ത് (റെസിഡന്റ്‌സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ), ശിവയോഗി പാർത്ഥസാരഥി (സാമൂഹ്യ സുരക്ഷാ പ്രവർത്തനം), സ്റ്റീഫൻ ആന്റണി (ഫുട്‌ബോൾ മോട്ടിവേറ്റർ ), കാലടി എസ്. മുരളീധരൻ - രാധ ദമ്പതികൾ (വായനശാല, സംസ്കാരിക രംഗം), ബിജു മൂക്കന്നൂർ (സംഗീതം, സംവിധാനം), അഡ്വ. സജി മാടശ്ശേരി (ഭിന്നശേഷി വിജയി), ഡോ. മോളി ജോസഫ് (സാഹിത്യം), അനിൽ മോഹൻ (അഗ്നിശമന സേനാംഗം), സതീഷ് മാമ്പ്ര (സാഹിത്യം, സംസ്‌കാരികം), ശ്രീമൂലനഗരം മോഹൻ (നാടക രംഗം), മാത്യു ഹോർമീസ് (ജൈവ, സമ്മിശ്ര കൃഷി), എം. തങ്കച്ചൻ ജോസഫ് (സാഹിത്യം), സലീംബാബ (സിനിമ സംവിധാനം), റോജിൻ ദേവസി (മർച്ചന്റ്സ് യൂത്ത് വിംഗ്), തോമസ് കെ. വി (ജീവകാരുണ്യം) എന്നിവരെയും ആദരിച്ചു.
പുരസ്‌കാര സമർപ്പണം ലോക വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻ ഡോ. പീറ്റർ ജോസഫ്, സർജന്റ് ബിജു ആന്റണി, സാഹിത്യകാരൻ മോഹൻ ചെറായി, രാഹുൽ പാറക്കടവ്, ഔസപ്പച്ചൻ തെക്കേടത്ത്, വി. പി ജോർജ്, രാജീവ് വർമ്മ, എൻ. വി പോളച്ചൻ, ജോർജ് സ്റ്റീഫൻ, ഡോ. സുരേഷ് മൂക്കന്നൂർ,, അജിത ജയ്ഷോർ, എ. സെബാസ്റ്റ്യൻ എന്നിവർ നിർവഹിച്ചു. കലാകൗമുദി അങ്കമാലി - കാലടി ബ്യൂറോ ചീഫ് സാജു ഏനായി സ്വാഗതവും റീഡേഴ്സ് ഫോറം കൺവീനർ ജോoജി ജോസ് ജോസ് നന്ദിയും പറഞ്ഞു.