Mission News
Mission News
Saturday, 14 Jun 2025 18:00 pm
Mission News

Mission News


അങ്കമാലി :-
കേരള കോൺഗ്രസ് B അങ്കമാലി നിയോജക മണ്ഡലം കമ്മറ്റി പ്രവർത്തക സംഗമവും പഠനോപകരണ വിതരണവും നടത്തി
...................................
കേരള രാഷ്ട്രീയത്തിൽ അര നൂറ്റാണ്ട് കാലമായി ജനപക്ഷത്ത് നിന്ന് പ്രവർത്തിച്ച് വരുന്ന
കേരള കോൺഗ്രസ് B അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം പ്രവർത്തക സംഗമവും കുട്ടികൾക്ക് പoനോപകരണ വിതരണം മലയാറ്റൂർ കടപ്പാറയിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് മനോജ് നാൽപ്പാടൻ്റെ വസതിയിൽ വച്ച് നടത്തി
    രാഷ്ടീയ ജീവിത കാലഘട്ടത്തിൽ കേരളത്തിൻ്റെ അവകാശങ്ങൾക്ക് വേണ്ടി പോരാടുകയും ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്ത പ്രോജ്ജല വാഗ്മിയും ധീരനായ ഭരണാധികാരിയും സമാനതകളില്ലാത്ത മനുഷ്യ സ്നേഹിയുമായിരുന്ന ശ്രീ. ആർ .ബാലകൃഷ്ണപിള്ള സാർ രൂപം നൽകി വളർത്തിയ പാർട്ടി ഇന്ന് കേരള ജനത പ്രത്യാശയോടും  ആവേശത്തോടും നെഞ്ചിലേറ്റി ഉത്തമ ജനപ്രധിനിധിയായും മനുഷ്യ സ്നേഹിയായ നേതാവായും അംഗീകരിച്ച കേരളത്തിൻ്റെ ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ ബി ഗണേശ് കുമാർ സാർ നേത്യത്വം നൽകുന്നു അദ്ദേഹം ത്തിൻ്റെ നിർദ്ദേശപ്രകാരമാണ്  കേരളത്തിൻ്റെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടക്കുന്നത്

          കേരള കോൺഗ്രസ് B അങ്കമാലി നിയോജക മണ്ഡലം പ്രസിഡൻറ് മനോജ് നാൽപ്പാടൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേരള കോൺഗ്രസ് B ജില്ലാ ജനറൽ സെക്രട്ടറി അശോക് കുമാർ ഉദഘാടനം ചെയതു കേരള കോൺഗ്രസ് B യുടെ ജനോപകാരപ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ഇത്തരം വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണ പരിപാടികളികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു 
   പ്രസ്തുത യോഗത്തിൽ മലയാറ്റൂർ SNDP യൂണിയൻ ശാഖാ പ്രസിഡൻറ് വിനയൻ മാഷ്, മണപ്പാട്ട് ചിറ വികസന സമതി സെക്രട്ടറി റാഫേൽ ആറ്റുപുറം, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അനീഷ് ചേരാമ്പിള്ളി, ജനറൽ സെക്രട്ടറി  ബിനേഷ് തോമ്പ്രക്കുടി, മണ്ഡലം പ്രസിഡൻറുമാരായ ജോസ് തുറവുർ , വർഗ്ഗീസ് പാറയ്ക്കൽ കറുകുറ്റി, തങ്കപ്പൻ കൊട്ടാരകുന്നിൽ അയ്യംപുഴ,ബിജു അയ്യപ്പൻ മഞ്ഞപ്ര ,ഗർവ്വാ സിസ് പാറക്കടവ് ,V K പ്രേം പ്രകാശ് കാലടി, ഷൈല ബിജു, സോണി തോട്ടംങ്കര, അബിത, എന്നിവർ പങ്കെടുത്ത് സംസാരിച്ചു