
ശ്രീമൂലനഗരം :- നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റൺവേയുടെ തെക്കുഭാഗത്ത് കാഞ്ഞൂർ - ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കാഞ്ഞൂർ കല്ലും കൂട്ടം മുതൽ കല്ലയം വരെയുള്ള 3 കിലോമീറ്റർ റിംഗ് റോഡ് പ്രദേശം സ്ട്രീറ്റ് ലൈറ്റുകളുടെ അഭാവത്തിൽ ഇരുട്ടിലാണ്. ഈ റോഡ് രാവിലെ 4 മണി മുതൽ രാത്രി 8 മണി സമയം വരെ പ്രദേശവാസികൾ ഉപയോഗിക്കുന്നുണ്ട്. ജീവിത ശൈലി രോഗങ്ങൾ ഉള്ള നിരവധി പേരാണ് ഇവിടെ പ്രഭാത- സായാഹ്ന സവാരിക്കായി വരുന്നത്. ഈ റോഡിലൂടെ നടക്കുമ്പോൾ ഇഴജന്തുക്കളുടെ ശല്യവും കൂടി വരുന്നു. റോഡിന്റെ ഒരു വശത്ത് ഉള്ള വലിയ തോടും, റോഡിന്റെ ഇരുവശവും
കാട് പിടിച്ച് കിടക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായും, മാലിന്യ മുക്ത കേരളത്തിൻ്റെ ഭാഗമായും കേരളം ആകെ ക്ലീൻ ചെയ്യുന്ന സാഹചര്യത്തിൽ ഈ പ്രദേശം കാട് പിടിച്ച് കിടക്കുന്നു.
ഇരുട്ടിന്റെ സഹായത്തിൽ ഇവിടം മദ്യവും ,മയക്കുമരുന്നും ഉപയോഗിക്കുന്നവർ ദിനംപ്രതി കൂടി വരികയും അവരുടെ താവളമായി മാറിയിട്ടുണ്ട്. ഈ സാഹചര്യം പ്രദേശവാസികളുടെ സുരക്ഷയേ കൂടി ബാധിക്കുന്ന പ്രശ്നമായി മാറിയിട്ടുണ്ടെന്ന് ജനങ്ങളുടെ പരാതി ഉയർന്നിട്ടുണ്ട്. ആയതിനാൽ ഈ റോഡിന്റെ വശങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ച് അപകട / സുരക്ഷാ ഭീഷണി സാഹചര്യങ്ങൾ ഓഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ശ്രീമൂലനഗരത്ത് / റസിഡൻസ് അസോസിയേഷൻ കൂട്ടായ്മ ഡിഫ്രാ ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് എ.എം. നാസർ, സെക്രട്ടറി വി.എസ് സതീശൻ ട്രഷറർ നൗഷാദ് ശ്രീമൂലനഗരം ആവശ്യപ്പെടുന്നു.