Mission News
Mission News
Wednesday, 11 Jun 2025 18:00 pm
Mission News

Mission News

 

കിഴക്കമ്പലം :

കിഴക്കമ്പലത്തെ
ട്വൻ്റി 20 പാർട്ടി ഓഫീസിൽ വൈപ്പിൻ നിയോജക മണ്ഡലത്തിൽ നിന്നുള്ള പാർട്ടി പ്രവർത്തകർക്കായി പഠന- ബോധവത്ക്കരണ സെമിനാർ നടത്തി.


പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ സെമിനാർ ഉദ്ഘാടനം ചെയ്തു
ക്ലാസ് നയിച്ചു.


 ട്വൻറി 20 പാർട്ടി കിഴക്കമ്പലത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് വൈപ്പിൻ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള പ്രവർത്തകർ കിഴക്കമ്പലത്തേക്ക്പഠനയാത്ര നടത്തിയത്. ഷാജൻ മാത്യു, സുമേഷ് കെ ക്ലീറ്റസ്, ശാന്ത സ്നേഹജൻ എന്നിവർ നേതൃത്വം നല്കി.
.
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡണ്ട് മിനി രതീഷ് ,വൈസ് പ്രസിഡണ്ട് ജിൻസി അജി , കോ-ഓർഡിനേറ്റർ നവീൻ വർഗ്ഗീസ്, എം. സി ജോസഫ് എന്നിവർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു