Mission News
Mission News
Tuesday, 10 Jun 2025 18:00 pm
Mission News

Mission News

 

കാക്കനാട് :
ലഹരിക്കെതിരെ വിദ്യാർത്ഥികൾ ഏവരുടെയും കാവലാളുകൾ ആകണമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് പറഞ്ഞു.

തൃക്കാക്കര ഭാരത മാതാ കോളേജിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പിൻ്റെ നേതൃത്വത്തിൽ ""ലഹരിക്കെതിരെ ഞാനും " എന്ന സിഗ്നേച്ചർ പ്രോഗ്രാമിൻ്റെ
ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരോ സർക്കാർ സംവിധാനങ്ങളോ മാത്രം വിചാരിച്ചാൽ ലഹരിയുടെ വ്യാപനത്തെ ചെറുത്തു തോൽപിക്കാനാവില്ല. ലഹരിക്കെതിരെ വിദ്യാർത്ഥികൾ മാത്രമല്ല ,ഓരോ വ്യക്തിയും പ്രതിരോധ കോട്ട തീർക്കണം. ഇനിയൊരാളും ലഹരിയുടെ വഴി തേടാൻ ഇടവരരുത്. ലഹരി കടന്നു വരുന്ന എല്ലാ മേഖലകളിലും ജാഗ്രതയോടെ നിലകൊണ്ട് ഭാവി തലമുറക്ക് രക്ഷാകവചമായി മാറണമെന്നും കളക്ടർ തുടർന്നു പറഞ്ഞു.

ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നശാ മുക്ത് ഭാരത് അഭിയാൻ ജില്ലാ കോ -ഓർഡിനേറ്റർമാരായ ഡോ. ജാക്സൺ തോട്ടുങ്കൽ, അഡ്വ. ചാർളി പോൾ, ഭാരത മാതാ കോളേജ് പ്രിൻസിപ്പൽ ഡോ. സൗമ്യ തോമസ് ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ  വി .എം റോബിൻ,സിസ്റ്റർ ഡോ. റിൻ്റു വർഗീസ്, ഡോ. ലിൻസ് സൈമൺ , എൻ . എസ് . എസ് സെക്രട്ടറിമാരായ ആസിഫ് റഷീദ്, സോഫിയ ആന്റണി, ആദിത്യൻ വിജിത് എന്നിവർ പ്രസംഗിച്ചു.

 തുടർന്ന്
ലഹരിക്കെതിരെ നടന്ന സെമിനാറിൽ ഡോ ജാക്സൺ തോട്ടുങ്കൽ ക്ലാസ് നയിച്ചു.

ലഹരിക്കെതിരെ
എല്ലാ കലാലയങ്ങളിലും സെമിനാറും സിഗ്നേച്ചർ പ്രോഗ്രാമും നടത്തും.