Mission News
Mission News
Monday, 02 Jun 2025 18:00 pm
Mission News

Mission News

പെരുമ്പാവൂർ: രണ്ടു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പോലീ സ് പിടിയിൽ. ഒഡീഷ ഗഞ്ചാം സ്വദേശി 

രാജേഷ് ഡീഗൽ (23)നെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.. ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗ്ഗം കഞ്ചാവ് ആലുവയിൽ എത്തിക്കുകയും തുടർന്ന് പെരുമ്പാവൂർ ബസ്റ്റാൻഡ് പരിസരത്ത് കഞ്ചാവ് കൈ മാറാൻ നിൽക്കുന്നതിനിടെയാണ് ഇയാ ൾ അന്വേഷണസംഘത്തിന്റെ പിടിയിലായത്. ജില്ലാ പോലീസ് മേധാവി എം. ഹേമ ലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.. ഒഡീഷയിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങു ന്ന കഞ്ചാവ് ഇവിടെ ഇരുപതിനായിരം രൂ പക്കാണ് വിൽപ്പന നടത്തുന്നത്. കഞ്ചാവു വിൽപ്പന നടത്തി രാത്രി തന്നെ ഒഡീഷക്കു മടങ്ങാനായിരുന്നു പരിപാടി. ഇയാൾ കഞ്ചാവ് കേസിൽ രണ്ടു വർഷത്തോളം പാലക്കാട് ജയിലിൽ ശിക്ഷ അനുഭവിച്ചി ട്ടുണ്ട്. പെരുമ്പാവൂർ എ എസ് പി  ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എംസൂഫി, എസ്.ഐമാരായ പി.എം റാസിഖ്, വിനിൽ  ബാബു, ജോഷി മാത്യു, എ.എസ് .ഐ പി.എ അബ്ദുൽ മനാഫ് , സീനിയർ സി പി ഒ മാരായ വർഗീസ്   വേണാട്ട്, ടി.എ അഫ് സൽ, ബെന്നി ഐസക്, എ ടി ജിൻസ്,നോ ബിൾ, എന്നിവരാണ് അന്വേഷണ സംഘ ത്തിലുണ്ടായിരുന്നത്.