
പാലക്കാട്, : നിക്ഷേപ തട്ടിപ്പുമായി വ്യവസായിയായ പൊതു പ്രവർത്തകനെ സമീപിച്ച് സൗഹൃദത്തിലായ് തന്ത്രപൂർവ്വം ഹണി ട്രാപ്പിൽപ്പെടുത്തി കോടികൾ തട്ടിച്ച പ്രതി കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ രേഖകൾ ഉണ്ടാക്കി അപമാനം നേരിടേണ്ടി വന്ന വ്യാവസായിയും പൊതു പ്രവർത്തകനുമായ യുവാവിൻ്റെ താണ് തൻ്റെ കുഞ്ഞ് എന്ന് വരുത്തി തീർക്കാൻ പഞ്ചായത്തിൽ നൽകിയ അപേക്ഷയിൽ അന്വേഷിച്ച് കൃത്യമായ നടപടി ഉണ്ടാകണമെന്നാവശ്യപ്പെട്ട് പാലക്കാട്, നെൻ മാറ, പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ FIR ഇട്ട് കേസെടുത്തു, എറണാകുളം കാക്കനാട് സ്വദേശിയാണ്, പാലക്കാട് സ്വദേശിനിയും എറണാകുളം കാക്കനാടു് താമസിക്കുന്ന സജിത്രാ ചന്ദ്രൻ എന്ന സ്ത്രീക്കെതിരെ നെന്മാറ സ്റ്റേഷനിൽ പരാതി നൽകിയത്, രണ്ടാം പ്രതിയും ഗുഢാലോചന കേസിൽ പങ്കാളിയുമായ ലൈജുജേക്കബ്ബ് എന്നയാളുമായി ആരോപണ വിധേയ വർഷങ്ങളായി ഒരുമിച്ചു താമസിക്കുകയാണ് ലൈജു ജേക്കബ് എന്ന വ്യക്തിയിൽ ഈ സ്ത്രീക്ക് ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിലാണ് പൊതു പ്രവർത്തകൻ്റെ പേര് വ്യാജ തെളിവുകൾ കൊടുത്തു പഞ്ചായത്തിൽ നിന്നും റെഡിയാക്കിയത്. ഇയാളാണ് ഒന്നാം പ്രതിക്ക് തട്ടിപ്പുകൾ നടത്താൻ വ്യാജരേഖകൾ ഉണ്ടാക്കി കൊടുക്കുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആറ് പേർ അടങ്ങുന്ന ഹണി ട്രാപ്പ് സംഘത്തിനെതിരെ പോലീസ് കേസെടുത്തിട്ടുള്ളതാണ്, ഹണി ട്രാപ്പുകാരെ സംരക്ഷിക്കാനും അതിൻ്റെ പേരിൽ ബ്ലാക്ക് മെയിലിംഗിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാനും മാധ്യമ പ്രവർത്തകരെന്ന വ്യാജേന ചില സംഘങ്ങൾ തന്നെ കാക്കനാട് കേന്ദ്രീകരിച്ച് തട്ടിപ്പ് വ്യവസായം നടത്തി കൊണ്ടിരിക്കുന്നത് പോലീസിൻ്റെ നിരീക്ഷണത്തിലാണ് ചില മാധ്യമ പ്രവർത്തകർ ഈ സ്ത്രീകളെ കൊണ്ട് വാർത്തകൾ നൽകാൻ ചില പത്രസ്ഥാപനങ്ങൾ കയറി ഇറങ്ങുമ്പോൾ മറ്റു ചിലർ വാർത്തകൾ മൂടി വക്കാനെന്ന രീതിയിൽ ബന്ധപ്പെട്ടവരെ സമീപിച്ച് ലക്ഷങ്ങൾ വാങ്ങാനുള്ള തന്ത്രങ്ങൾ നടത്തുകയും ചെയ്യുന്നു., ഈ സംഘങ്ങൾ നിരവധി കുടുംബങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടിട്ടുണ്ട്, ഹണി ട്രാപ്പ് തട്ടിപ്പുകാർക്ക്, പല രേഖകളും സർക്കാർ ഓഫീസുകളിൽ നിന്നും ഏർപ്പാടാക്കി കൊടുക്കുന്നതും കൊച്ചിയിൽ വ്യാപകമാണ്,, ഭയം കൊണ്ടും അപമാനം കൊണ്ടുമാണ് പലരും ഇത്തരം കാര്യങ്ങൾ പോലീസിൽ അറിയിക്കാത്തതും. ഹണി ട്രാപ്പുകളും സ്ത്രീപീഡനങ്ങളും വിറ്റു കാശാക്കുന്ന ഗൂഢസംഘങ്ങളെ കുറിച്ച് കൊച്ചി പോലീസ് വ്യക്തമായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട് അത്തരക്കാരെ എത്രയും വേഗം നിയമത്തിൻ്റെ മുന്നിൽ കൊണ്ട് വരുമെന്നും സ്പെഷൽ ബ്രാഞ്ച് ഇതു സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ടു പറയുകയുണ്ടായി,