Mission News
Mission News
Thursday, 29 May 2025 18:00 pm
Mission News

Mission News

തൃശ്ശൂര്‍ :
 ലഹരിക്കെതിരെ ഷൂട്ട് ആന്‍ഡ് ഡ്രഗ്‌സ് എന്ന ത്രിവത്സര ക്യാമ്പയിന്റെ ഭാഗമായി തൃശ്ശൂർ ട്രിനിറ്റി ഹാളിൽ ബോധവൽക്കരണ ക്ലാസ്സും നേത്രരോഗ നിര്‍ണായ ക്യാമ്പും വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളുടെ വിതരണവും നടത്തി.മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മീഡിയ ആന്‍ഡ് ജേര്‍ണലിസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ (MJWU )വിന്റെ ആഭിമുഖ്യത്തിലാണ് ' ഇന്ന് സമൂഹവും പുതിയ തലമുറയും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയം ആയി മാറിയിരിക്കുകയാണ് മയക്ക് മരുന്ന് ഉപയോഗവും അതിന്റെ വിപണനവും അതിനെതിരെ സന്ധിയില്ല സമരമാണ് സംഘടന നടത്തി വരുന്നത് ഇതിന്റെ ഭാഗമായി ആണ് ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ സംസഥാന വ്യാപകമായി  സംഘടിപ്പിച്ചവരുന്നത് . തൃശ്ശൂരിൽനടന്ന   പരിപാടിയുടെ  ഉല്‍ഘാടനം എം ജെ ഡബ്ലി യു  ദേശീയ പ്രസിഡണ്ട് അജിത ജയ്ഷോർ  ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ശശി കളരിയില്‍ മുഖ്യപ്രഭാഷണം നടത്തി ജില്ലാ പ്രസിഡണ്ട് സുരേഷ് കുഴുപ്പുള്ളി അധ്യക്ഷത വഹിച്ചു നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ചടങ്ങില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു തൃശ്ശൂര്‍ ട്രിനിറ്റി കണ്ണാശുപത്രിയുടെ സഹകരണത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധന തിമിര നിര്‍ണയ ക്യാമ്പില്‍ നിരവധി പേര്‍ പങ്കെടുത്തു     ജില്ലാ സെക്രട്ടറി സൗമ്യ രാജീവ് , വൈസ് പ്രസിഡണ്ട് മോഹനന്‍  ദേവസ്വം പറമ്പില്‍ .  ജെയിംസ് പുലിക്കോട്ടില്‍,  രാജീവ് പേരമംഗലത്ത് ,  ട്രിനിറ്റി ആശുപത്രി മാനേജർ ഗോപീകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി വര്‍ദ്ധിച്ചു വരുന്ന മയക്ക് മരുന്ന വ്യാപനത്തിരെ എതിരെ സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണന്നും സംസ്ഥാന പ്രസിഡൻ്റ് ശശികളരിയേൽ  പറഞ്ഞു