
.
*ഫുട്ബോൾ മോട്ടിവേറ്റർ ശ്രീ. സ്റ്റീഫൻ ആന്റണി കല്ലറക്കൽ എന്ന വ്യക്തി പ്രതിഭയ്ക്ക് "കലാകൗമുദി അങ്കമാലി, കാലടി മേഖല ആദരവ് - 2025" പുരസ്‌കാരം.*
*കഴിഞ്ഞ നാല് വർഷമായി കേരള ഫുട്ബോളിന് വേണ്ടി നടത്തിയ യാത്രകളും ഗ്രാസ് റൂട്ട് ലെവൽ ഫുട്ബോൾ പ്രമോഷനും കഴിഞ്ഞ രണ്ട് വർഷമായി കല്ലറക്കൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തി വരുന്ന പ്രവർത്തനവും കണക്കിലെടുത്താണ് കലാകൗമുദിയുടെ ആദരവിന് തെരഞ്ഞെടുത്തിട്ടുള്ളത്.*
*കേരളത്തിൽ മുൻകാല കളിക്കാരെ പുതിയ തലമുറയ്ക്ക് പരിചയപെടുത്താൻ വേണ്ടി സഹധർമ്മിണിയോടൊപ്പം 40,000-ത്തിലേറെ കിലോമീറ്റാറാണ് കേരളത്തിൽ യാത്ര നടത്തിയത്. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കല്ലറക്കൽ എക്സലൻസ് അവാർഡ് ഈ വർഷം ഓഗസ്റ്റ് മാസത്തിൽ അങ്കമാലി ഡിസ്റ്റിൽ നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിൽ 100-ൽ കൂടുതൽ വ്യക്തികൾക്കാണ് അവാർഡുകൾ നൽകുന്നത്.*
*'കേരളവും സന്തോഷ് ട്രോഫിയും' എന്ന പ്രോഗ്രാമിന് യു ആർ എഫ് വേൾഡ് റെക്കോർഡ് ലഭിച്ചിട്ടുണ്ട്. നിലവിൽ എവർഫാസ്റ്റ് ഫ്രറ്റ് ഫോർവേഡേഴ്സ് എന്ന ഇന്റർനാഷണൽ കമ്പനിയുടെ കേരള ഹെഡാണ്. മലപ്പുറം മങ്കട സ്വദേശിയായ ഇദ്ദേഹം മൂന്ന് പതിറ്റാണ്ട് ദില്ലി യിലായിരുന്നു. കഴിഞ്ഞ 12 വർഷമായി അങ്കമാലി തുറവൂർ നിവാസിയാണ്.