Mission News
Mission News
Friday, 23 May 2025 18:00 pm
Mission News

Mission News

കടുങ്ങല്ലൂർ: തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡ് വികസനത്തിനു കാലതാമസം  നേരിടാൻ കാരണം 15 മീറ്റർ വീതി വേണമെ ന്ന കോൺഗ്രസ് പ്രാദേശിക നേതാക്കളു ടെ പിടിവാശിയെന്ന ആരോപണം ശക്തം. എ.എം. യൂസഫ് എംഎൽഎ. ആയിരുന്ന കാലഘട്ടത്തിൽ റോഡു വികസനവുമായി ബന്ധപ്പെട്ട് തോട്ടക്കാട്ടുകര പ്രയദർശിനി ഹാളിൽ യോഗം കൂടിയിരുന്നു. ആ യോഗ ത്തിൽ പടിഞ്ഞാറെ കടുങ്ങല്ലൂരിലെ ചില കോൺഗ്രസ് പ്രവർത്തകർ 15 മീറ്റർ വീതി യിൽ വികസനം വേണമെന്നു വാശി പിടി ക്കുകയായിരുന്നു. ഗോഡൗൺ മാഫിയ കൾക്കു വേണ്ടിയാണ് ഇക്കൂട്ടർ 15 മീറ്റർ വീതി എന്ന വാദവുമായി രംഗത്തു വന്ന തെന്ന് ഭൂമി നഷ്ടപ്പെടുന്നവർ അന്ന് ആ രോപണം ഉന്നയിച്ചിരുന്നു. രണ്ടാം ഘട്ട യോഗം കിഴക്കെ കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഹാളിൽ  ചേർന്നപ്പോഴും ഇക്കൂട്ടർ 15 മീറ്റർ വീതി എന്ന ആവശ്യവുമായി വീണ്ടും രംഗത്തു വന്നു. അന്ന് ഭൂമി നഷ്ടപ്പെ ടുന്ന കുടുംബത്തിലെ സ്ത്രീകളും കുട്ടിക ളും അടക്കമുള്ളവർ ചൂലുകൾ കൈയി ലേന്തി ഇവർക്കെതിരെ പ്രതിഷേധവുമായി യോഗ സ്ഥലത്തേക്ക് മാർച്ചു നടത്തിയിരുന്നു. ഭൂമി നഷ്ടപ്പെടുന്നവർ 12 മീറ്റർ വീതിയിലുള്ള വികസനത്തെ ഏറെക്കുറെ അംഗീകരിച്ചു നിൽക്കുമ്പോഴാണു  ഗോഡൗൺ മാഫിയക്കാരുടെ കൈയിൽ നി ന്നും അച്ചാരം വാങ്ങി ഭൂമി നഷ്ടപെടാത്ത ചില കോൺഗ്രസുകാർ 15 മീറ്റർ വാദവു മായി രംഗത്തുവന്നത്. പിന്നീട് ഇബ്രാഹിം കുഞ്ഞ് എം എൽ എ ആയപ്പോൾ റോഡു വികസനം വീണ്ടും സജീവ ചർച്ചയായി ഇതു സംബന്ധിച്ച് ആലുവ കാർഷികഗ്രാമ വികസന ബാങ്കിൽ  കൂടിയ ഭൂ ഉടമകളുടെ യോഗത്തിലും ഈ ഗോഡൗൺ മാഫിയ ഏജന്റുമാർ 15 മീറ്റർ വാദവുമായി രംഗ ത്തു വന്നു. അന്ന് 11.50 മീറ്റർ വീതിയിൽ ഏകദേശ ധാരണ വന്നപ്പോഴാണ് ഇവർ 15 മീറ്റർ വീതി ഉന്നയിച്ചത്. ഇതോടെ യോഗം അലസിപ്പിരിയുകയായിരുന്നു. പിന്നീട് ഇബ്രാഹിം കുഞ്ഞ് ആലുവ ഗസ്റ്റ് ഹാസി ൽ വിളിച്ചു ചേർത്ത യോഗത്തിൽ 12 മീറ്റ ർ വീതി തത്വത്തിൽ അംഗീകരിക്കുകയാ യിരുന്നു.അപ്പോഴും15 മീറ്റർ കോൺഗ്രസു കാർ അവിടെയും എതിർപ്പുമായി എത്തി. ഘടകക്ഷി മന്ത്രിയെന്ന നിലയിൽ ഇബ്രാഹിം കുഞ്ഞിനെ സമ്മർദ്ദത്തിലാക്കി 15 മീ റ്റർ വീതിക്കായി ഇക്കൂട്ടർ ശ്രമം നടത്തുക യായിരുന്നു.ഇതോടെയാണ് 12 മീറ്റർ വിക സനം തടസപ്പെട്ടത്. യുഡിഎഫ് സംവിധാ നത്തിൽ കോൺഗ്രസിനു മുന്നിൽ ഇബ്രാ ഹിം കുഞ്ഞ് കീഴടങ്ങുകയായിരുന്നു. ഇ തോടെ റോഡുവികസനം തടസപ്പെട്ടു. പി ന്നീട് പി .രാജീവ് എംഎൽഎ ആയ ശേഷ മാണു തോട്ടക്കാട്ടുകര - കടുങ്ങല്ലൂർ റോ ഡിന്റെ വീതി കൂട്ടി നിർമിക്കുന്നതിനുള്ള ന ടപടികൾ സർക്കാർ തലത്തിൽ ഊർജ്ജി തമായത്.ആർക്കും കിടപ്പാടം നഷ്ടപ്പെടാ ത്ത വിധത്തിൽ റോഡുവികസനം എന്ന ല ക്ഷ്യത്തോടെ നടപടികൾ ശരവേഗത്തിലാ വുകയായിരുന്നു.12 മീറ്റർ  വീതിയിൽ റോ ഡ്  വികസനം സാധ്യമാകുമെന്ന സാഹച ര്യം വന്നു. ഇതുമായി ബന്ധപ്പെട്ട്‌ സാമൂഹി ക ആഘാത പഠനം, പുറമ്പോക്ക് കണ്ടെ ത്തൽ, വില നിർണയ സമിതി നഷ്ടപരി ഹാര തുക സംബന്ധിച്ച തിരുമാനം എന്നി വക്കെല്ലാം പ്രത്യേക സമിതികളുണ്ടാക്കി  വികസന പ്രവർത്തനത്തിന് തുടക്കം കു റിക്കാനിരിക്കെ 15 മീറ്റർ കോൺഗ്രസുകാ ർ വീണ്ടും ഗോഡൗൺ മാഫി യയുടെ ഏജ ന്റുമാരായി രംഗത്തുവന്നിരിക്കുന്നത്. ഇവ ർ  സർക്കാർ തലങ്ങളിൽ "മൊട്ട " പരാതി കൾ അയച്ച് 12 മീറ്റർ വികസനം അട്ടിമറി ക്കാൻ ശ്രമം നടത്തിയിരുന്നു.എന്നാൽ  മ ന്ത്രി പി. രാജീവിന്റ ഇച്ഛാശക്തിക്കു മുന്നി ൽ ഇവരുടെ കുതതന്ത്രങ്ങൾ വിലപ്പോയി ല്ല.ഇക്കൂട്ടരാണ് റോഡുവികസനം  യാഥാ ർത്ഥ്യമാകുമ്പോൾ സർക്കാർ അനാസ്ഥ ക്കെതിരെ എന്ന പേരിൽ 15 മീറ്റർ വീതി എന്ന രഹസ്യ അജണ്ടുമായി  ഉപവാസ സ മരം നടത്തുന്നത്.ഇത്തരക്കാരെ  കിടപ്പാ ടം നഷ്ടപെടുന്ന കുടുംബങ്ങൾ കൈകാ ര്യം ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല. 15 മീറ്റർ വീതി എന്ന രഹസ്യ അജണ്ടുമാ യി ഉപവാസമിരിക്കു ന്ന ഒരു  കോൺഗ്ര സുകാരന്റെ ഒരു തുണ്ട് ഭൂ മി പോലും റോ ഡ് വികസനത്തിന്റെ പേരിൽ നഷ്ടപ്പെടു ന്നില്ലന്ന് ഭൂ ഉടമ സംഘം പറയുന്നു. വികസ നം മുടക്കികളായി രംഗത്തു വരുന്ന കോ ൺഗ്രസുകാർ 12 മീറ്റർ വീതിയിലുള്ള വിക സനത്തിനെതിരെ ഒളിഞ്ഞു തെളിഞ്ഞു പ്രവർത്തിക്കുകയാണ്. ഗോഡൗൺ മാഫി യക്കുവേണ്ടി കണ്ടെയ്നറുകൾ കടന്നു പോകാനാണ് ഇവർ 15 മീറ്റർ വാദമുന്നയി ക്കുന്നതെന്ന് വിവിധ റസിഡന്റ്സ് അസോ സിയഷൻ ഭാരവാഹികൾ പറഞ്ഞു.