
പത്തനംതിട്ട: ജനാധിപത്യത്തിൻ്റെ ശ്രീകോവിലായ സംസ്ഥാന സെക്രട്ടറി യേറ്റിൻ്റെ മൂക്കിന് താഴെ ആഭ്യന്തര മന്ത്രിക്ക് അര കാതം സഞ്ചരിക്കാൻ ആയിരക്കണക്കിന് പോലീസ് അകമ്പടിയായ് പോകുന്ന പോലീസ് ഒരു ദളിത് സ്ത്രീയുടെ മാനത്തിന് വില പറഞ്ഞതും പോരാഞ്ഞ് പീഡനാനന്തരം കുടിവെള്ളം ചോദിച്ചപ്പോൾ കക്കൂസിൽ പോയി കുടിക്കാൻ ആജ്ഞാപിച്ച് അട്ടഹസിച്ച പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്ന് തന്നെ പിരിച്ച് വിട്ട് പോലീസ് സേനക്ക് ഒന്നടങ്കം മാനഹാനിയുണ്ടാക്കിയ കാക്കിയിട്ട നികൃഷ്ടജീവികളെ ജയിലിൽ അടക്കണമെന്ന്, CMP, ജില്ലാ സെക്രട്ടറി തങ്കമ്മരാജൻ സർക്കാരിനോടവശ്യപ്പെട്ടു., മറ്റു സംസ്ഥാനങ്ങളിൽ ദളിതർക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങൾ കേൾവി കഥകളായ് തോന്നുന്നുവെങ്കിൽ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നടന്ന ഈ അക്രമം നീതികരിക്കാവുന്ന ഒരു സംഭവമായി കാണരുത്, ഒരു ദളിത് സ്ത്രീയോട് അതിക്രമം കാണിച്ചവരിൽ ഒരു വനിതാ ഉദ്യോഗസ്ഥയും പങ്കാളിയായി എന്നുള്ളത് അതീവ ഗൗരവതരമായ കാര്യമാണ്, പോലിസുകാർ സ്റ്റേഷനുകളിൽ അക്രമികളാവുന്ന സമയങ്ങളിൽ അവിടുത്തെ ക്യാമറകൾ എല്ലാം പ്രവർത്തനരഹിതമാകുന്നത് കേരളത്തിൽ ഒരു പ്രതിഭാസമായിരിക്കയാണ് മറിച്ച് സാധാരണക്കാരൻ വൈകാരികമായ പ്രതിഷേധ പ്രതികരണങ്ങൾ നടത്തിയാൽ അവിടെ പ്രവർത്തനക്ഷമമായ ക്യാമറകൾ ഉണ്ടായിരിക്കും, ഈസ്റ്റേഷനിൽ നടന്ന സംഭവത്തിൽ പങ്കാളികളായ എല്ലാ ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ട് നിയമ നടപടികൾ ഊർജ്വസ്വലമാക്കാനും ഇത്തരം കാര്യങ്ങൾ അതിവേഗം തീർപ്പു കല്പിക്കാൻ പ്രത്യേക കോടതികൾക്ക് തന്നെ രൂപം കൊടുക്കണമെന്നും ഇരകൾക്ക് സർക്കാർ ചിലവിൽ ഇഷ്ടമുള്ള അഭിഭാഷകരെ ഇതിനായ് നിർദ്ദേശിക്കാനും സംവിധാനമൊരുക്കണമെന്നും ശ്രീമതി തങ്കമ്മരാജൻ ആവശ്യപ്പെട്ടു.