
ഹജ്ജ് കമ്മിറ്റി മുഖാന്തിരം ഹജ്ജിന് പോകുന്നവരുടെ ജില്ലാതല വാക്സിനേഷൻ ക്യാമ്പ്.
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ജില്ലയിൽ നിന്നും അവസരം ലഭിച്ച ഹാജിമാർക്കുള്ള വാക്സിനേഷൻ ക്യാമ്പ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ നൂർ മുഹമ്മദ് നൂർഷ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിൽനിന്ന് പുറപ്പെടുന്ന 1515 ഹാജിമാർക്ക് മൂന്ന് സ്ഥലങ്ങളിലാണ് വാക്സിനേഷൻ ക്യാമ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലും ഇന്നലെയും കോതമംഗലം താലൂക്ക് ആശുപത്രിയിൽ 29.04.2025 നുമായി 716 ഹാജിമാർക്ക് വാക്സിനേഷൻ പൂർത്തിയായി. ആരോഗ്യ വകുപ്പ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. നൗഷാദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം വാക്സിനേഷൻ നൽകി. മെയ് മാസം മൂന്നാം തീയതിയും അഞ്ചാം തീയതിയും ആലുവ ജില്ലാ ആശുപത്രിയിൽ വച്ച് എറണാകുളം ജില്ലയിലെ അവശേഷിക്കുന്ന ഹാജിമാർക്ക് വാക്സിനേഷൻ നൽകുമെന്ന് ജില്ലാ ട്രെയിനിങ് ഓർഗനൈസർ ജസിൽ തോട്ടത്തിക്കുളം അറിയിച്ചു.
മെയ് 16 മുതൽ 30 വരെ 21 ഫ്ലൈറ്റ് സർവ്വീസുകളിലായി കൊച്ചിൻ എംബാർക്കേഷൻ ആയ നെടുമ്പാശ്ശേരി വഴി 5990 ഹാജിമാർ യാത്ര തിരിക്കും. ഇത്തവണയും സൗദി എയർലൈൻസ് വിമാന കമ്പനിക്കാണ് ടെൻഡർ ലഭിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള പതിനാറായിരം ഹാജിമാർക്ക് കണ്ണൂർ, കരിപ്പൂർ, കൊച്ചി, എംബാർഗേഷൻ പോയിന്റുകളിൽ നിന്ന് യാത്രയ്ക്കുള്ള മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പർ നൂർ മുഹമ്മദ് നൂർഷ പറഞ്ഞു.
വാക്സിനേഷൻ ക്യാമ്പിൽ ജില്ലാ ട്രെയിനിങ് ഓർഗനൈസർ ജസിൽ തോട്ടത്തിക്കുളം അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. നൗഷാദ്, ഡോ. രശ്മി എം. എസ്, ഹജ്ജ് കമ്മിറ്റി ട്രെയിനർമാരായ അമീർ മുഹമ്മദ്, അബ്ദുൽ അസീസ്, അബൂബക്കർ, തൽഹത്ത്, നവാസ്, നൗഷാദ്, പരീത് പട്ടാമ്മകൂടി, നിഷാദ് സി. എ, എൻ എം
എറണാകുളം ജില്ലയിൽ ആദ്യമായിട്ടാണ് മൂന്ന് കേന്ദ്രങ്ങളിൽ വാക്സിനേഷൻ ക്യാമ്പ് നടത്തുന്നത്.