Mission News
Mission News
Friday, 18 Apr 2025 18:00 pm
Mission News

Mission News

അങ്കമാലി   : വീട്ടിൽക്കയറി ആക്രമണം ,നിരവധി കേസിലെ പ്രതി അറസ്റ്റിൽ. തുറവൂർ പുല്ലാനി ചാലക്കവീട്ടിൽ വിഷ്ണു ( പുല്ലാനി വിഷ്ണു 32 )നെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്. യോർദ്ധനാപുരത്തെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച യുവാവിൻ്റെ അമ്മയെയും ഇയാൾ കമ്പിവടി കൊണ്ട് ആക്രമിച്ചു. യുവാവിൻ്റെ അനുജനും, അനുജൻ്റെ സുഹൃത്തും വിഷ്ണുവുമായി നേരത്തെ തർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്നാണ് അക്രമം ഉണ്ടായത്. അങ്കമാലി, കാലടി, പാലക്കാട്  നെടുമ്പാശേരി സ്റ്റേഷനുകളിൽ വധശ്രമം, കവർച്ച, അടിപിടി ഉൾപ്പെടെ 15 കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ കാപ്പയും ചുമത്തിയിരുന്നു. അങ്കമാലിയിൽ റൗഡി ലിസ്റ്റിൽ ഉള്ളയാളാണ് .
ഇൻസ്‌പെക്ടർ എ.രമേഷ്, എസ്. ഐ മാരായ പ്രദീപ് കുമാർ, അജിത്, ബൈജുക്കുട്ടൻ, എ.എസ്.ഐ നവീൻദാസ്, സീനിയർ സി പി ഒമാരായ ഷെറീഫ് ,അജിതാ തിലകൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.