Mission News
Mission News
Friday, 18 Apr 2025 18:00 pm
Mission News

Mission News

 തൃശ്ശൂർ: കഥകളിയുടെ കുലപതി കലാമണ്ഡലം ഗോപിയാശാൻ്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി അദ്ധ്യാപകനും എഴുത്തുകാരനുമായ ശശി കളരിയേൽ സംവിധാനം ചെയ്ത ഡോക്യുമെൻ്റിക്ക് സാഫല്യം പുരസ്ക്കാരം ലഭിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർത്തകൾ ജനങ്ങളിലെത്തിക്കുന്ന കേരള പഞ്ചായത്ത് വാർത്തകൾ നല്കുന്ന മികച്ച ഡോക്യുമെൻ്റിക്കുള്ള പ്രത്യേക ജൂറി പുരസ്ക്കാരമാണിത്. മുപ്പത് മിനുട്ട് ദൈർഘ്യമുള്ള ചിത്രത്തിന് ആ മുഖ സന്ദേശം നൽകിയത് പത്മശ്രീ മോഹൻലാലാണ്. രമേശ് സദാശിവഗാനരചനയും സംഗീതവും, ക്യാമറ രാജിവ് രാജേന്ദ്രൻ, വിവരണം മിനി ബാനർജി, ആശാൻ്റെ അശീതി ആഘോഷ പരിപാടി വരെ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. തൃശ്ശൂർ ടൗൺ ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ പുരസ്ക്കാരം സമ്മാനിച്ചു.