Mission News
Mission News
Friday, 18 Apr 2025 00:00 am
Mission News

Mission News

 

*ഭക്ഷ്യ വിഷബാധ- 12 അതിഥി തൊഴിലാളികൾ എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു*

കളമശ്ശേരി : എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ 12 അതിഥി തൊഴിലാളികളെ 17/04/2025 രാത്രി 8.30 മണിയോട് കൂടി ഭക്ഷ്യവിഷബാധയെ തുടർന്ന്  അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
 തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത് വന്ന രോഗികളാണ് ഇവർ. 

ഇന്നലെ ഉച്ച മുതൽ വയറിളക്കവും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ബുദ്ധിമുട്ടുണ്ടായതെന്ന് രോഗികൾ അറിയിച്ചു. നിലവിൽ എല്ലാ രോഗികളുടെയും ആരോഗ്യനില ത്യപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ ഗണേഷ് മോഹൻ  അറിയിച്ചു.