
പത്തനംതിട്ട:പത്തനംതിട്ട ശബരിമല ദർശനത്തിന് എത്തിയ 10 അയ്യ പ്പഭക്തർ, ഭക്ഷ്യവിഷബാധയേ റ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയതിനെത്തുടർ ന്ന്, പമ്പയിലെ ഹോട്ടൽ, ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി മണപ്പു റത്ത് പ്രവർത്തിക്കുന്ന കോഫീ ലാൻഡ് ഹോട്ടലാണ് ശനിയാഴ്ച ഉച്ചയോടെ പൂട്ടിച്ചത്. കൊല്ലം ശൂ രനാട് നോർത്ത് വല്യത്ത് ഓമന കുട്ടന്റെ ഉടമസ്ഥതയിലുള്ളതാ ണ് ഹോട്ടൽ.
വെള്ളി, ശനി ദിവസങ്ങളിൽ ഹോട്ടലിൽനിന്ന് ആഹാരം കഴി ച്ചവർക്കാണ് ഭക്ഷ്യവിഷബാധ യേറ്റത്. പമ്പ ഡ്യൂട്ടി മജിസ്ട്രേ റ്റിന്റെ നേതൃത്വത്തിൽ ശനിയാ ഴ്ച രാവിലെ 11.40-ന് ഹോട്ടലിൽ പരിശോധന നടത്തി പൂട്ടുകയാ യിരുന്നു. കടയുടെ ലൈസൻസി ക്കെതിരേ പമ്പാ പോലീസ് കേസ് എടുത്തു. പോലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തി ലായിരുന്നു നടപടികൾ.
മുമ്പ് പലതവണയും ഈ ഹോട്ടലിനെതിരെ പരാതി ഉയർന്നിട്ടും ഭരണ സ്വാധിനത്താൽ ഉദ്യോഗസ്ഥരെ സ്വാധിനിച്ചു രക്ഷപെട്ടു പോകുകായിരുന്നു
ഇതിനു മുമ്പ് ഇവിടുത്തെ സ്റ്റാഫുകൾ ലക്ഷങ്ങളും ആയി മുങ്ങിയട്ടും ഒരു പരാതി പോലും നമ്മുടെ ഹോട്ടൽ ഉടമയായ ഏരിയ കമ്മിറ്റി കൊടുത്തുരിന്നില്ല. കാരണം പോലീസ് അന്വേഷണം വന്നാൽ പല കള്ളങ്ങളും വെളിച്ചത്തു വരും എന്നുള്ള ഭയം കാരണം. ഇവിടെ ഭക്ഷണം കഴിക്കുന്നവർക്ക് ഒരു GST bill പോലും കൊടുക്കാറില്ല ഒരു തുണ്ടു പേപ്പറിൽ കഴിച്ച ഭക്ഷണത്തിൻ്റ ക്യാഷ് എഴുതി കൊടുക്കുകയാണ് പതിവ്. ഈ കാര്യം "മിഷൻ ന്യൂസ് മാസങ്ങൾക്കു മുൻപ് വാർത്ത ചെയ്യുതിരുന്നതാണ്. ഇപ്പോൾ ഭക്ഷ്യവിഷബാധയും ഇനി ഈ ഹോട്ടൽ തുറന്നു പ്രവർത്തിക്കാതിരിക്കാൻ അധികാരപ്പെട്ടവർ ശ്രദ്ധിയ്ക്കണം.