Mission News
Mission News
Friday, 11 Apr 2025 00:00 am
Mission News

Mission News

മുതിർന്ന കോൺ​ഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു :
  മുതിർന്ന കോൺഗ്രസ് നേതാവ് ഡോ: ശൂരനാട് രാജശേഖരൻ ( 75 ) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് പുലർച്ചെ നാലരയോടെയായിരുന്നു അന്ത്യം. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് ചാത്തന്നൂരിലെ വീട്ടുവളപ്പിലായിരിക്കും സംസ്കാരം. കേരള വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങിയ ശൂരനാട് രാജശേഖരന്‍ കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കെപിസിസി ജനറല്‍ സെക്രട്ടറി, കൊല്ലം ഡിസിസി പ്രസിഡന്റ് തുടങ്ങി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. രാജ്യസഭ, പാര്‍ലമെൻ്റ്, നിയമസഭയിലേക്കും ഓരോ തവണ മത്സരിച്ചിട്ടുണ്ട്. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു.