Mission News
Mission News
Tuesday, 08 Apr 2025 00:00 am
Mission News

Mission News

 

കൊച്ചി:
വഖഫ് ഭേദഗതി
ബിൽ നിയമമായിരിക്കുന്ന സാഹചര്യത്തിൽ മുനമ്പം വിഷയം തീർക്കുവാനുള്ള മുഴുവൻ ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിനാണെന്ന് ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് നേതൃയോഗം അഭിപ്രായപ്പെട്ടു.

ജുഡിഷ്യൽ കമ്മീഷൻ്റെയും മറ്റുമുള്ള മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇനിയും മുനമ്പം ജനതയുടെ ക്ഷമയെ പരീക്ഷിക്കരുത്.
പ്രീണനവും, നിസ്സംഗതയും വെടിഞ്ഞു മുഖ്യമന്ത്രിഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വക്കഫ്ബോർഡിനെയും, ഫറൂക്കുകോളജ് അധികൃതരെയും, മുനമ്പം സമരസമിതിയേയും ഒരുമിച്ചിരുത്തുവാൻ അടിയന്തര നടപടി സ്വീകരിച്ചാൽ വിഷയത്തിന് ശാശ്വത പരിഹാരമാവും .ഇതിനുള്ള ഇച്ഛാശക്തി മുഖമന്ത്രി കാട്ടണം.

ആക്ടസ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
സാജൻ വേളൂർ , കുരുവിള മാത്യൂസ്, പ്രൊഫ. ഷേർളി സ്റ്റുവാർട്ട്, അഡ്വ. ചാർളി പോൾ.അഡ്വ. നോബിൾ മാത്യു, ലെ ബി ഫിലിപ്പ് മാത്യു,
 മജ്ജൂ തോമസ്,നി ബു ജേക്കബ്ബ് ഡോസുരേഷ് ബൽരാജ് , ഡെന്നിസ് ജേക്കബ്ബ്, റവ. ജോൺ ജോസഫ്, ഫ്രാൻസീസ് അമ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു