Mission News
Mission News
Tuesday, 08 Apr 2025 00:00 am
Mission News

Mission News

തിരുവനന്തപുരം: ഗോകുലം ഗോപാലിനെ വേട്ടയാടി നശിപ്പിക്കാമെന്ന് ഓർക്കേണ്ട രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും, ലോഹ്യ കർമ്മ സമിതി അഖിലേന്ത്യ പ്രസിഡണ്ടുമായ മാന്നാനം സുരേഷ് പ്രസ്താവിച്ചു.
ആയിരക്കണക്കിന് പാവപ്പെട്ട ആളുകളുടെ ജീവിതം കരുപ്പിടിപ്പിച്ചിരിക്കുന്നത് ഗോകുലം ചിട്ടി ഫണ്ടിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും തൊഴിലുകളുമായി ബന്ധപ്പെട്ടാണ് നിന്നു പോകുമായിരുന്ന എമ്പുരാൻ സിനിമക്ക് സാമ്പത്തിക സഹായം നൽകിയത് ശ്രീ ഗോകുലം ഗോപാലനാണ്. സിനിമയിലെ വാചകം പോലെ നിങ്ങൾക്ക്‌ എതിരായാൽ കേന്ദ്ര ഏജൻസികൾ നിങ്ങളെ വേട്ടയാടും എന്ന വാചകം അന്വർഥത്തമാക്കിക്കൊണ്ടാണ് ഇന്ന് ഗോകുലത്തിന്റെ വിവിധ ഓഫീസുകളിൽ റെയ്ഡ് നടത്തുന്നത്. ലക്ഷ്യം ഒന്നു മാത്രമാണ് .അതിൻറെ ഉടമ ഗോകുലം ഗോപാലനെയും സ്ഥാപനത്തെയും വേട്ടയാടി നശിപ്പിക്കണം. നടേശ മുതലാളിയെ പോലെ കറക്ക് കുറിയല്ല ഗോകുലത്തിന്റെത്. പക്ഷേ ഇ ഡി റെയ്ഡ് എന്നൊക്കെ കേൾക്കുമ്പോൾ കുറെ പേരെങ്കിലും സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഭയപ്പെട്ട് പിന്മാറും. അതാണ് എല്ലാവരും ലക്ഷ്യമിടുന്നത്. കേന്ദ്ര ഏജൻസികളോടും ബിജെപിയോടും ഒരു അഭ്യർത്ഥന മാത്രമേയുള്ളൂ. നിങ്ങൾ വേട്ടയാടി നശിപ്പിച്ചാൽ പട്ടിണിയാവാൻ പോകുന്നത് നൂറു കണക്കിന് ഗോകുലം സ്ഥാപനങ്ങളിലെ ആയിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികൾ ആയിരിക്കും. ഭരണനേതൃത്വത്തിലുള്ള ഉന്നത കുലജാതർക്ക് അതൊന്നും ഒരു വിഷയമായിരിക്കില്ല. പക്ഷേ ഈ പാവങ്ങൾക്ക് അത് ജീവിതമാണ്. നശിപ്പിക്കരുത്. ഒട്ടു അനവധി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും ലക്ഷക്കണക്കിന് ആൾക്കാരുടെ ആശ്രയ കേന്ദ്രമാണ് ഗോകുലം ഗോപാലനെന്നും മാന്നാനം സുരേഷ് എടുത്തു പറഞ്ഞു.