
കാലടി: മലയാറ്റൂർ കുരിശുമുടിയിൽഎത്തുന്ന തീർത്ഥാടകർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റും മലമുകളിൽ എത്തിക്കുന്ന ചുമട്ടു സംഘത്തിന് നീലീശ്വരത്തെ സൂര്യ ഗ്രൂപ്പ് സൗജന്യമായി ടീഷർട്ട് -ഷോർട്ട് വിതരണം ചെയ്തു.
അടിവാരത്തു നടന്ന ചടങ്ങിൽ സൂര്യ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ മനോജ് പുത്തേൻ ചുമട്ടു സംഘം ലീഡർ അപ്രേം വിമലഗിരിക്ക് ടീഷർട്ടും ഷോർട്ട്സും കൈമാറി. ഫ്രാൻസീസ് കല്ലൂക്കാരൻ, വർഗീസ് ഇക്കാൻ , പാപ്പച്ചൻ മൂലൻ , അനിൽ നീലീശ്വരം, ബിജു തോമസ്, ജെയ്സൺ വർഗീസ്, പ്രബീഷ് പൗലോസ്, റോയ് മൈക്കിൾ, ബാബു ഐശ്വര്യ, ആൻ്റണി ആയത്തുപടി, ധവാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തുടർച്ചയായ മൂന്നാം വർഷമാണ് സൂര്യ ഗ്രൂപ്പ് ഇവർക്ക് ഇത് നൽകുന്നത്. നോമ്പുകാലവും പുതുഞായറും പ്രമാണിച്ച് ഏതാണ്ട് മൂന്നു മാസക്കാലമെടുത്താണ് തീർത്ഥാടകർക്ക് ആവശ്യമായ ഭക്ഷ്യവസ്തുകളും മറ്റുള്ളവയും മലമുകളിൽ ചുമട്ടു സംഘം എത്തിക്കുന്നത്. ഒരു ദിവസം ഒരാൾ ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും തല ചുമടയായി അടിവാരത്ത് സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ മലമുകളിൽ എത്തിക്കും.