Mission News
Mission News
Sunday, 30 Mar 2025 00:00 am
Mission News

Mission News

 

തോപ്പുംപടി: ഒന്നിലും ചേരാൻ ധൈര്യമില്ലാതെ മാറി നിന്ന തന്നെ അഭിനയം പഠിപ്പിച്ചത് നാടകമായിരുന്നുവെന്ന് നടി സ്നേഹ ശ്രീകുമാർ.
എന്നെ ഞാനാക്കിയതും ജീവിതം പഠിപ്പിച്ചു തന്നതും നാടകമാണ്. ഇന്നും ജനങ്ങളോട് നേരിട്ട് സംവദിക്കാൻ കഴിയുന്ന മീഡിയം നാടകമാണെന്നും സ്നേഹ പറഞ്ഞു.
നാടക് കൊച്ചി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ്ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന 'ധ്വനി 2025' ലോകനാടക ദിനാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകതായിരുന്നു അവർ.
സാംസ്‌ക്കാരിക സമ്മേളനം കെജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.
സർക്കാരിന്റെ കേന്ദ്ര പ്രതിനിധി പ്രൊഫ. കെവി തോമസ്, ടിഎം എബ്രഹാം, കൗൺസിലർ ഷീബ ഡുരോം, സോണി കെ ഫ്രാൻസിസ്, എസ്. ദിലീഷ്, ഇടക്കൊച്ചി സലിംകുമാർ, കൊച്ചിൻ ബാബു, ഫ്രാൻസിസ് ഈരവേലി തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ പ്രമുഖ വ്യക്തികളെ ആദരിച്ചു.
തുടർന്ന് ഇടുക്കി ദർശന തോറ്റവരുടെ യുദ്ധങ്ങൾ എന്ന നാടകം അവതരിപ്പിച്ചു