
*വൃത്തി കോൺക്ലേവ്; മാധ്യമശില്‍പശാല സംഘടിപ്പിച്ചു*
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന വൃത്തി 2025 ദി ക്ലീൻ - കേരളാ കോൺക്ലേവിനോടനുബന്ധിച്ച് ശുചിത്വ മിഷൻ്റെ ആഭിമുഖ്യത്തിൽ മാധ്യമ ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല മാലിന്യമുക്ത നവകേരളം കോ.കോർഡിനേറ്റർ കെ.കെ രവി ഉദ്ഘാടനം ചെയ്‌തു. എറണാകുളം പ്രസ് ക്ലബ് സെക്രട്ടറി ഷജിൽ കുമാർ അധ്യക്ഷത വഹിച്ചു.
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ ശുചിത്വ മാലിന്യ പരിപാലന രംഗത്ത് ഒരു വർഷത്തിനിടെ ഉണ്ടായ മാറ്റങ്ങൾ ശുചിത്വമിഷൻ അസിസ്റ്റൻ്റ് കോഡിനേറ്റർ കെ.ജെ ലിജി വിശദീകരിച്ചു.
നിലവിൽ ജില്ലാ നേരിടുന്ന മാലിന്യ പ്രശ്നങ്ങളും വെല്ലുവിളികളും ചർച്ചയിൽ ഉയർന്നു വന്നു. മാലിന്യ സംസ്കരണ രംഗത്തു ജില്ലാ നേരിടുന്ന പ്രശ്നങ്ങൾ മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടി.
ദ്രവ മാലിന്യ സംസ്കരണത്തിൽ ജില്ല ഇനിയും മുന്നോട്ടു പോകേണ്ടതുണ്ട്. ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ പ്രവർത്തന ക്ഷമമാണ് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. മാലിന്യ സംസ്കരണത്തിൽ ജനകീയ ഓഡിറ്റ് ആവശ്യമാണെന്നും മാധ്യമങ്ങൾ പറഞ്ഞു.
മാലിന്യ സംസ്കരണ രംഗത്ത് പ്രശ്നങ്ങൾ എന്നത് പോലെ നേട്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതിനെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ബഹജന മധ്യമങ്ങൾക്കും സാമൂഹ്യ മാധ്യമങ്ങൾക്ക് കഴിയും, ഇത്തരം അവസരങ്ങൾ മാധ്യമങ്ങൾ ഉപയോഗപ്പെടുത്തണെമെന്ന് മിഷൻ അവശ്യപ്പെട്ടു.
ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ ധന്യ ജോസി ആശംസയും ടെക്നിക്കൽ കൺസൾട്ടൻ്റ്. ടി.എസ് സജീർ നന്ദിയും പറഞ്ഞു. ശിൽപശാലയിൽ ദൃശ്യശ്രവ്യനവമാധ്യമപ്രവർത്തകർ പങ്കെടുത്തു.