
അങ്കമാലി : മൂക്കന്നൂർ ഗ്രാമ പഞ്ചായത്ത് 13-ാ വാർഡിൽ
തെക്കേ അട്ടാറ കേന്ദ്രീകരിച്ച് റെസിഡന്റ്സ് അസോസിയേഷൻ രൂപീകരിച്ചു.
സെഹിയോൻ ജംഗ്ഷന്റെ തെക്ക് വശത്തെ കനാൽ പാലം കിഴക്കേ അതിർത്തിയായി പരിഗണിച്ച് തെക്കേ അട്ടാറ റോഡിന്റെ ഇരുവശങ്ങളിലുമുള്ള
100 - 125 വീടുകളാണ് ഈ റെസിഡന്റ്സ് അസോസിയേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അസോസിയേഷൻ പ്രവർത്തനങ്ങൾക്ക് 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളായി എൻ.ഒ വർഗീസ് മാസ്റ്റർ, ഫാ. പോൾ പാറയ്ക്ക (രക്ഷാധികാരികൾ),
എൻ.ഒ കുരിയച്ചൻ (പ്രസിഡന്റ്), പി.ടി പൗലോസ് (വൈസ് പ്രസിഡന്റ്), സാജു ഏനായി (സെക്രട്ടറി),
ജിൻസൺ ചക്യേത്ത്,
ജിസ്മി ജീമോൻ (ജോയിന്റ് സെക്രട്ടറിമാർ),
ജീമോൻ ജോസ് (ട്രഷറർ) എന്നിവരെയും തെരെഞ്ഞെടുത്തു.
യോഗത്തിൽ വാർഡ് മെമ്പർ എൻ.ഒ കുരിയച്ചൻ അധ്യക്ഷത വഹിച്ചു. കറുകുറ്റി റെസിന്റ്സ് അസോസിയേഷൻ അപ്പെക്സ് കൗൺസിൽ പ്രസിഡന്റ് അഡ്വ. ജോസ് വി. ചക്യേത്ത്, സെക്രട്ടറി സി.എം ദേവസി എന്നിവർ സംഘടനയുടെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. സാജു ഏനായി സ്വാഗതവും ബാബു എം.എസ് നന്ദിയും പറഞ്ഞു.