Mission News
Mission News
Tuesday, 18 Mar 2025 00:00 am
Mission News

Mission News

പൂയം കുട്ടി:  :പഴയ ആലുവ മൂന്നാർ PWD റോഡ് തുറന്ന് സഞ്ചാരയോഗ്യമാക്കുക എന്നാവശ്യപ്പെട്ട്കുട്ടമ്പുഴ, മാങ്കുളം ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ 
അഡ്വ. ഡീൻ കുര്യക്കോസ് MP" നേതൃത്വത്തിൽ. ആന്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ പൂയംകുട്ടി സിറ്റിയിൽ യോഗം നടന്നു. ഡീൻ കുര്യാക്കോസ് എംപി യോഗം ഉദ്ഘാടനം ചെയ്തു. കോട്ടയം എംപി അഡ്വക്കറ്റ് ഫ്രാൻസിസ് ജോർജ് യോഗത്തിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു, പാർലമെന്റിൽ ഈ രാജപാതയ്ക്ക് വേണ്ടി ഡീൻ കുര്യാക്കോസ് എംപി യോടൊപ്പം  പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പ് നൽകി. Ad മാത്യു കുഴൽനാടൻ   എംഎൽഎ ഓൾഡ് ആലുവ മൂന്നാർ തുറക്കുന്നതിന്റെ ആവശ്യകതയ്ക്ക് വേണ്ടുന്നുള്ള സപ്പോർട്ട് യോഗത്തിൽ അറിയിച്ചു. നിയമ പോരാട്ടങ്ങൾക്ക് കോതമംഗലം അസംബ്ലിയോടൊപ്പം ഉണ്ടാകും എന്നും അറിയിച്ചു. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാന്തി വെള്ളക്കയ്യൻ സ്വാഗതം ആശംസിച്ചു. കോതമംഗലം രൂപത മുൻ മെത്രാൻ മാർ ജോർജ് പുന്നേക്കോട്ടിൽ  പിതാവ്  ഓൾഡ് ആലുവ മൂന്നാർ രാജപാതയിലൂടെ 79 കളിൽ സഞ്ചരിച്ച യാത്രയുടെ വിവരണങ്ങൾ നടത്തി. എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മൂത്തേടൻ,യോഗത്തെ അഭിസംബോധന ചെയ്ത് എല്ലാവിധ സപ്പോർട്ടും വാഗ്ദാനം ചെയ്തു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, പി എ എം ബഷീർ, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, കീരംപാറ പഞ്ചായത്ത് പ്രസിഡണ്ട് ഗോപി മുട്ടത്ത്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമപരീത്, ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ഡാനി, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ  സിബി കെ എ, ഈ സി റോയ്, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോഷി പോട്ടക്കൽ, സിപിഐ ലോക്കൽ സെക്രട്ടറി ഡെയ്സി ജോയ്, കേരള കോൺഗ്രസ് മാണി മണ്ഡലം പ്രസിഡണ്ട് ബിനോയ് പള്ളത്ത്, ഫാദർ അരുൺ, ഷാജി പയ്യാനിക്കൽ, പഞ്ചായത്ത് മെമ്പർമാരായ എൽദോസ് ബേബി, മേരി കുര്യാക്കോസ്, ഷീല രാജീവ്, ആലി സിബി, വ്യാപാരി വ്യവസായി സംസ്ഥാന കമ്മിറ്റി അംഗം ജിജി ഏളൂർ, വിവിധ പള്ളികളിലെ വികാരിയച്ചന്മാർ, മത സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ, വ്യാപാരി സംഘടനകളുടെ പ്രതിനിധികൾ, ക്ലബ്ബുകളുടെ പ്രതിനിധികൾ, മാങ്കുളം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി അംഗങ്ങൾ 3000 തിൽപരം  ആളുകൾ യോഗത്തിൽ പങ്കെടുത്തു.

ബഹു. MLA മാർ, ത്രിതല പഞ്ചായത്ത് പ്രസിഡന്റ്മാർ, മറ്റ് ജനപ്രതിനിധികൾ, സാമുദായിക സാംസ്കാരിക നേതാക്കന്മാർ  എന്നിവരുടെ നേതൃത്വത്തിൽ 
രാവിലെ 10:30 മണിക്ക് ഓൾഡ് ആലൂവ - മൂന്നാർ റോഡിൽ 
പൂയംകുട്ടി  മുതൽ പീണ്ടിമേട്  പോകുന്ന ഒന്നര രണ്ട് കിലോമീറ്റർ ഓളം 
ജനകീയ മാർച്ച് നടത്തി . കുട്ടമ്പുഴ പഞ്ചായത്തിന്റെ ടൂറിസം സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടണമെങ്കിൽ  ഈ റോഡിലൂടെ മൂന്നാറിലേക്ക് ടൂറിസ്റ്റുകൾ സഞ്ചരിക്കണം.അതിന് ഈ പാത തുറന്നു കിട്ടിയെ മതിയാകൂ. ഈ ജനകീയ മാർച്ച് ലക്ഷ്യപ്രാപ്തിയിൽ എത്തിക്കുന്നതിന്  വേണ്ടുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എംപി യോഗത്തെ അറിയിച്ചു.
 വഴി തടയാൻ  പോലീസും ഫോറസ്റ്റും ശ്രമിച്ചു എങ്കിലും  എംപിയും എംഎൽഎയും മായുള്ള  ചർച്ചയിൽ പോകാൻ അനുവദിക്കുകയായിരുന്നു. ഏകദേശം ഒരു കിലോമീറ്റർ ഓളം സഞ്ചരിച്ച യാത്ര  ജനങ്ങളുടെ ബാഹുല്യം കാരണം ഒന്നാം ഘട്ടം അവസാനിപ്പിക്കുകയും. ഈ പാത തുറന്നു കിട്ടുന്നതുവരെ ഇപ്പോൾ പ്രവർത്തിച്ച പോലെ എല്ലാവരും ഒരുമയോടെ പ്രവർത്തിക്കാനും യോഗം തീരുമാനിച്ചു. ജനകീയ മാർച്ച് വൻ വിജയവാക്കി മാറ്റി ഇതിൽ ഡീൻ കുര്യാക്കോസ് എംപി കുട്ടമ്പുഴ മാങ്കുളം പഞ്ചായത്തുകൾക്ക് നന്ദിയും രേഖപ്പെടുത്തി. എംപിയുടെയും എംഎൽഎമാരുടെയും  മറ്റു ജനപ്രതികളുടെയും  കൂട്ടായ പ്രവർത്തനം വന്നിരിക്കുന്ന ജനങ്ങൾ അഭിനന്ദിച്ചു.