Mission News
Mission News
Sunday, 16 Mar 2025 18:00 pm
Mission News

Mission News

 

മദ്യമല്ല, മറ്റു ലഹരി പദാർത്ഥങ്ങളാണ് അപകടമെന്ന് വരുത്തിത്തീർക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു വിട്ട ദുർഭൂതമാണ് കരളത്തിലെ ലഹരി പ്രളയമെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി മിഥുൻ മോഹൻ പ്രസ്താവിച്ചു. തൃശൂർ ജില്ലയിലെ അവിണിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാലക്കൽ സെന്ററിൽ സംഘടിപ്പിച്ച പിണറായി വിജയന് ലഹരി അഭിഷേകം എന്ന പരിപാടി ഉൽഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡൻറ് പ്രിയൻ പെരിഞ്ചരി അദ്ധ്യക്ഷത വഹിച്ചു. മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

ഉമ്മൻചാണ്ടിയുടെ മദ്യനിരോധനത്തേക്കാൾ നല്ലത് മദ്യവർജനമാണെന്നും അതുവഴി മാത്രമാണ് കേരളത്തെ മദ്യ വിമുക്തമാക്കുവാൻ കഴിയൂ എന്നും പറഞ്ഞ് അധികാരത്തിൽ വന്ന ഇടതു പക്ഷ ജനാധിപത്യ മുന്നണി  നാടാകെ മദ്യശാലകൾ തുറന്നു. അതിനെതിരെ ജനരോഷം ഉയരാതിരിക്കുവാൻ കൊണ്ടുവന്ന തന്ത്രമായിരുന്നു ലഹരിവിമുക്ത മിഷൻ എന്ന പേരിലെ ഈ ലഹരി പ്രചാരണ പരിപാടികൾ. 2016 ന് മുമ്പും ഇത്തരം ലഹരിവസ്തുക്കൾ ഇവിടെ ഉണ്ടായിരുന്നു പക്ഷേ അവക്കൊന്നും ഇത്രയും പ്രചാരണം ഉണ്ടായിരുന്നില്ല. ഇതിപ്പോൾ കുടത്തിൽ നിന്നും ദുർഭൂതത്തെ തുറന്നു വിട്ടതുപോലെയായി എന്നാൽ കുടത്തിൽ അടക്കുവാനും കഴിയാത്ത അവസ്ഥയാണ് എന്ന് മിഥുൻ മോഹൻ പറഞ്ഞു.

ലഹരിഅഭിഷേകം പരിപാടി മിഥുൻ മോഹനനും ചേർപ്പ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സിജോ ജോർജും ചേർന്ന് നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വി ഐ ജോൺസൺ,  ജോയ് പയ്യപ്പിള്ളി, എൻ ബി ശ്രീജിത്ത്, റോസിലി ജോയ്,പാറളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ ആർ ചന്ദ്രൻ, മണ്ഡലം ബ്ലോക് ഭാരവാഹികളായ രാജൻ നടുവിൽ, എം ആർ രാമകൃഷ്ണൻ, കെ പി അനൂപ്, എൻ ആർ ചന്ദ്രൻ, മിഥുൻ രാസ്, ജിനീഷ് വി ആർ, ഷാജു ഇ കെ, ജോസഫ് കെ എഫ്, ബെന്നി, മഹിളാ കോണ്ഗ്രസ് നേതാക്കളായ ജയശ്രീ, രശ്മി ബൈജു എന്നിവർ നേത്രത്വം നൽകി.