Mission News
Mission News
Sunday, 16 Mar 2025 18:00 pm
Mission News

Mission News

      കാലടി:  മലയാറ്റൂർ പഞ്ചായത്തിലെ കൊറ്റമം, ശാന്തിപുരം, ഈറ്റക്കടവ്, കമ്പനിപടി, നീലീശ്വരം ഭാഗങ്ങളിൽ ബിവറേജ്‌സ് കോർപ്പറേഷൻ മദ്യം വീടുകളിൽ എത്തിച്ചു വില്പന നടത്തുന്നത്ഒരുപാടു സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മദ്യം ചില്ലറയായി വില്പന നടത്തുന്നത് കൊറ്റമം, ശാന്തിപുരം, ഭാഗങ്ങളിൽ പരസ്യമായാണ്. ബിവറേജ്‌സ്, എക്സയ്സ് ഡിപ്പാർട്മെന്റിന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. ഡസൻ കണക്കിന് കുപ്പികൾ പല ബില്ലുകളിൽ  സ്ഥിരമായി വാങ്ങുന്നത് ഇവരുടെയൊക്കെ അറിവോടെ മാത്രമേ കഴിയു. ഈറ്റക്കടവിൽ ഒരു കടയുടെ മറവിൽ ആണ് വില്പന നടക്കുന്നത്. മോട്ടോർ ബൈക്കിൽ വന്ന് വീടുകളിൽ ചില്ലറ മദ്യം വില്പനയും ഉണ്ട്. കൈക്കൂലിയിലാണ് ഈ കച്ചവടം സ്ഥിരമായി നടക്കുന്നത്. ശാന്തിപുരം, കൊറ്റമം ജംഗ്ഷൻ, ഈറ്റക്കടവ് ഭാഗങ്ങളിൽ വർഷങ്ങൾ ആയി ഈ മദ്യ കച്ചവടം നടത്തുന്നത് ഒരേ കൂട്ടർ ആണ്. കൈക്കൂലിയിൽ എല്ലാം പൊടിപൊടിക്കുന്നു. നാട്ടിൽ വൈകുന്നേരങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും വഴിയിൽ കൂടി നടക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് കച്ചവടം. ഒരുപാടു കുടുംബങ്ങളെ പട്ടിണിനിയിൽ ആക്കുന്ന ഈ മദ്യ മാഫിയയെ ഒതുക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഗവണ്മെന്റ് തലത്തിൽ ഉന്നത അന്നെഷണം ആവശ്യമാണ് ഈ വിഷയത്തിൽ. ലോക്കൽ ഡിപ്പാർട്മെന്റുകളുടെ അറിവോടെയാണ് മദ്യ മാഫിയ തഴച്ചു വളരുന്നത്

മദ്യ മാഫിയ അഴിഞ്ഞടുകയാണ് കേരളത്തിൽ. എക്സയ്‌സും പോലീസും അറിഞ്ഞാണ് എല്ലാം നടക്കുന്നത്. ബീവറേജ്‌സിൽ കൈകൂലി കൊടുക്കുന്നുണ്ട് കൂടുതൽ വിലകുറഞ്ഞ മദ്യം മാറ്റി വെച്ച് കൊടുക്കാൻ. പബ്ലിക്കിന്‌ ജവാൻ കിട്ടാറില്ല. സ്റ്റോക്ക് പൂഴ്ത്തി വെക്കും മദ്യ മാഫിയയ്ക്കു കൊടുക്കാൻ.