Mission News
Mission News
Friday, 14 Mar 2025 18:00 pm
Mission News

Mission News

അങ്കമാലി, ദൈനം ദിനം പതിനായിരക്കണക്കിന് യാത്രികർ വന്നു പോകുന്നതും കേന്ദ്ര സർക്കാർ കോടികൾ മുടക്കി വികസിപ്പിച്ചു കൊണ്ടിരിക്കുന്നതും കേരളത്തിൻ്റെ അഭിമാന പദ്ധതിയായ ശബരിറയിൽ ഉത്ഭവത്തോട് ചേർന്നു നിൽക്കുന്നതുമായ ഭാവിയിൽ ഒരു പക്ഷേ വികസനത്തിനായി റെയിൽവേക്ക് നൽകേണ്ടതുമായ ഇപ്പോൾ മഹാകവി അക്കിത്തത്തിൻ്റെ പേരിലുള്ള പാർക്ക് പൊളിച്ച് മാറ്റി പൊതു ശ്മശാനം പണിയാനുള്ള നഗര സഭയുടെ ഹിമാലയൻ മണ്ടത്തരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു, ഈ പാർക്കിനോടു് ചേർന്നാണ് അങ്കമാലിയെ സ്വകാര്യ ബസ് സ്റ്റാൻഡ്, പെൺകുട്ടികൾ അടക്കമുള്ള നിരവധി വിദ്യാർത്ഥികൾ പഠിക്കുന്ന യൂണിവേഴ്സിറ്റി തലത്തിലുള്ള കോളേജ് സ്ഥിതി ചെയ്യുന്നത്, അതുപോലെ ദേശിയ പാതക്ക് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനും എന്ന പ്രത്യേക യുണ്ട്, നിരവധി വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ, ഫോർ സ്റ്റാർ ഹോട്ടലുകൾ ബഹുനില പാർപ്പിട സമുച്ചയങ്ങൾ എന്നിവക്ക് ഇടയിൽ തന്നെ പൊതുശ്മശാനം വേണമെന്നുള്ള നിർബന്ധം ചിലരുടെ പ്രത്യേക താത്പര്യമാണ്, പതിനഞ്ചു് വർഷം മുമ്പ് അങ്കമാലി റയിൽവേ സ്റ്റേഷൻ മേഖല ഇത്രയധികം വികസിതമല്ലാതിരുന്ന കാലത്ത് ഈ പദ്ധതി അന്നത്തെ നഗരസഭ ഭരിച്ചിരുന്ന ഇടതുപക്ഷം കൊണ്ട് വന്നപ്പോൾ നഖശിഖാന്തം എതിർത്തിരുന്ന യു, ഡി.ഫ്, ഇന്ന് നഗരസഭ ഭരിക്കുമ്പോൾ അന്നെതിർത്ത പദ്ധതി നടപ്പിലാക്കാൻ വാശി പിടിക്കുന്നത് എന്ത് നേട്ടത്തിനാണെന്നാണ് എല്ലാവരും ചോദിക്കുന്നത് ഈ പദ്ധതിക്കായ് നഗരസഭക്ക് ജനബാഹുല്യമില്ലാത്ത സ്ഥലം അങ്കമാലിയിൽ ലഭ്യമല്ലാഞ്ഞിട്ടല്ല മറിച്ച് അങ്കമാലിയുടെ റെയിൽവേ സ്റ്റേഷൻ മേഖല വികസനത്തിന് തുരങ്കം വക്കാനോ, അല്ലെങ്കിൽ സമീപ പ്രദേശങളിലെ വ്യാപാര വാണിജ്യ സ്ഥാപനങളുടെ നടത്തിപ്പുകാരെ ഭയപ്പെടുത്തി ചിലത് നേടാനാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അതായത് പൊതുശ്മശാന സ്ഥാപനമല്ല മറിച്ച് മറ്റ് ചില താത്പര്യങ്ങളാണെന്നത് പകൽ പോലെ വ്യക്തമാണ്, ഈ പദ്ധതിയിൽ നിന്ന് പിൻമാറിയില്ലെങ്കിൽ പൊതു സമൂഹത്തിൽ നിന്ന് ശക്തമായ പ്രതിഷേധം നഗരസഭക്ക് നേരിടേണ്ടി വരുമെന്നാണ് കാര്യങ്ങൾ വ്യക്തമാകുന്നത്