Mission News
Mission News
Saturday, 01 Mar 2025 00:00 am
Mission News

Mission News

 

കൊച്ചി: സമൂഹത്തിൽ അനുദിനം വർദ്ധിച്ച് വരുന്ന ഞെട്ടിപ്പിക്കുന്ന അക്രമ പ്രവർത്തികൾക്ക് കാരണമായ മദ്യം, മയക്ക്മരുന്ന് - രാസലഹരി  വസ്തുക്കളുടെ വ്യാപനത്തിനെതിരേ റെസിഡൻ്റ്സ് അസോസിയേഷൻ കോ- ഓർഡിനേഷൻ കൗൺസിൽ (റാക്കോ) ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അംഗ അസോസിയേഷൻ വഴി വ്യാപകമായി നടത്തുന്ന ബോധവൽക്കരണ യജ്ജത്തിന് തുടക്കം കുറിച്ചു.

റാക്കോ ജില്ലാ പ്രസിഡൻ്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ലഹരി വിരുദ്ധ ബോധവൽക്കരണയജ്ജം കേരള മദ്യവിരുദ്ധ ഏകോപന സമതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ .ചാർളി പോൾ ഉദ്ഘാടനം ചെയ്തു .റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി.
റാക്കോ വൈസ് പ്രസിഡൻ്റ് കെ. എസ് ദിലീപ്കുമാർ, ജനറൽ സെക്രട്ടറിമാരായ കെ ജി രാധാകൃഷ്ണൻ , വനിതാ വിഭാഗം പ്രസിഡൻ്റ് ഡോ ജലജ ആചാര്യ , സെക്രട്ടറിമാരായ രാധാകൃഷ്ണൻ കടവുംങ്കൽ , ഗോപിനാഥകമ്മത്ത് , പാറപ്പുറം രാധാകൃഷ്ണൻ , ജേക്കബ്ബ് ഫിലിപ്പ് , മേഖല പ്രസിഡൻ്റ്മാരായ  കാന്തിമതി ശോഭ, കെ ഉണ്ണിത്താൻ തേവര എന്നിവർ പ്രസംഗിച്ചു.