Mission News
Mission News
Tuesday, 25 Feb 2025 18:00 pm
Mission News

Mission News

 

*യുഡിഎഫ് ജനകീയ പ്രക്ഷോഭം ആരംഭിക്കണം: മദ്യ വിമോചന മഹാ സഖ്യം.*

കേരളത്തിൽ ലഹരിക്കൊലകളും അക്രമങ്ങളും പെരുകിവരുന്ന സാഹചര്യത്തിൽ ലഹരിപദാർത്ഥങ്ങളുടെ പിടിയിൽ നിന്നും കേരളത്തെ മോചിപ്പിക്കുവാൻ യുഡിഎഫ് ജനകീയ പ്രക്ഷോഭം ആരംഭിക്കുകയാണെങ്കിൽ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം ഉണ്ടായിരിക്കുമെന്നും അതിനു മദ്യ വിമോചന മഹാ സഖ്യത്തിൻ്റെ സർവ്വ പിന്തുണയും നൽകുമെന്നും സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

മദ്യവും മറ്റു ലഹരിവസ്തുക്കളും യഥേഷ്ടം നാട്ടിൽ സുലഭമാണ്. അത് തടയുന്നതിൽ സർക്കാർ യാതൊരു താല്പര്യവും കാണിക്കുന്നില്ല. ജനം വളരെ ഭീതിയിലാണ്. ഈ സർക്കാരിനെ ഉണർത്തുവാൻ എല്ലാവരേയും കോർത്തിണക്കി യുഡിഎഫ് എന്തെങ്കിലും ചെയ്യേണ്ടതാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു.

മെയ് 24, 25 തിയ്യതികളിൽ  പൊന്നാനി വെളിയംകോട് വെച്ച് സംസ്ഥാന സമ്മേളനം പ്രകടനത്തോടെ നടത്തുവാൻ യോഗം തീരുമാനിച്ചു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ എ മഞ്ജുഷ, കമറുദ്ദീൻ വെളിയംകോട്, ഹരി വെള്ളാനി, ആറാലുംമൂട് ചന്ദ്രബാബു, പോൾ ചെവിടൻ,   ബേബി കണ്ണംപടത്തി, സുൽഫിക്കർ കെ തുടങ്ങിയവർ പ്രസംഗിച്ചു.