
അതിരപ്പിള്ളി : മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ പിടികൂടി ചികിത്സിക്കാനുള്ള ദൗത്യത്തിനു കുങ്കിയാന വിക്രം ഇന്ന് അതിരപ്പിള്ളിയിലെത്തി. ഞായറാഴ്ച രാവിലെ ആറോടെയാണു മുത്തങ്ങയിൽനിന്ന് ആനയെ എത്തിച്ചത്.
ദൗത്യസംഘത്തെ സഹായിക്കാനായി കുങ്കിയാനകളായ കോന്നി സുരേന്ദ്രനും കുഞ്ചു പുലർച്ചെ അതിരപ്പിള്ളിയിലെത്തും. മസ്തകത്തിൽ പുള്ളി വിറ്റ് കാട്ടാന ഞായറാഴ്ച ഏഴാറ്റുമുഖം പ്രകൃതിഗ്രാമത്തിന്രികെയുള്ള കർഷകരുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു.
ആനയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുകയാണ്. മുറിവിൽ അണുബാധ പടർ ന്നു. ഈച്ചകൾ മുറിവിൽ പറ്റുന്നുമുണ്ട്. പഴുപ്പ് ഒലിക്കുന്നതും കാണാം. ചികിത്സിക്കാൻവേണ്ടി തയ്യാറാക്കുന്ന കൂടിനു യൂക്കാലിമരങ്ങൾ മാർക്ക് ചെയ്ത് വെട്ടി. മരങ്ങൾ കോടനാട്ട് എത്തിച്ച് തിങ്കളാഴ്ച്ച കൂടിൻ്റെ നിർമാണം പൂർത്തിയാക്കാനാണ് നീക്കം. ബുധനാഴ്ച മയക്കുവെടിവെച്ച് കാട്ടാനയെ പിടിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.