
ശാസ്താംകോട്ട: ഗൃഹനാഥൻ ചെയ്ത സംഭവത്തിൽ പ്രതികളായ അ യൽവാസികൾക്ക് ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് മടിക്കു ന്നതായി കോൺഗ്രസ് ആരോപിക്കുന്നു.
ഇതിനെതിരെ ശൂരനാട് വടക്ക് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് അമൃതയിൽ ബിജു(53) ആത്മഹത്യ ചെയ്ത സംഭവ ത്തിലാണ് പ്രതികളെ സംരക്ഷി ക്കുന്ന നിലപാടുമായി പൊലീസ് നിലകൊള്ളുന്നത്.സജീവ കോൺഗ്രസ് പ്രവർത്തകനും ശൂരനാട് വടക്ക് ഗ്രാമപഞ്ചായ ത്തംഗം ശ്രീലക്ഷമിയുടെ
ഭർത്താവുമായ ബിജുവിനെ കഴി ഞ്ഞ മാസം മൂന്നിനാണ് ഓച്ചിറയ്ക്കടുത്ത് ചങ്ങൻകുളങ്ങര ലെവൽക്രോസിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി യത്.വിമുക്തഭടനായ ബിജു അംഗപരിമിതികൾ ഉള്ളയാളും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വർഷങ്ങളായി ചി കിത്സ നടത്തിയ ആളാണ് സൈനിക സേവനത്തിനു
ശേഷം നാട്ടിൽ മടങ്ങിയെത്തിയ ബിജുവിൽ നിന്നും വലിയൊരു തുക പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്റെ പേരിൽ അയൽ വീട്ടുകാർ വാങ്ങിയിരുന്നു.എന്നാൽ ആർ.ഡി ഏജന്റായ സ് ത്രീ പണം പോസ്റ്റ് ഓഫീസിൽ നിക്ഷേപിച്ചിരുന്നില്ല.
പിന്നീട് പണം തിരികെ ചോദിച്ച ബിജുവിനെ സിപിഎം പ്രാദേശിക നേതാവായ ഈ സ്ത്രീ യും മകനും ചേർന്ന് നിരവധി തവണ മാനസികവും ശാരീരി കവുമായി പീഡിപ്പിച്ചതായി കുടുംബം പറയുന്നു. വ്യക്തിഹത്യ ചെയ്യുന്നതും പതിവായിരു ന്നു.ബിജു ആത്മഹത്യ ചെയ്യു ന്നതിൻ്റെ തലേ ദിവസം ഭാര്യ യുടെയും മകളുടെയും മുമ്പിൽ വച്ച് സിപിഎം വനിതാ നേതാവിൻ്റെ മകൻ ക്രൂരമായി മർദ്ദിച്ചു അവശനാക്കുകയും ഭരണ സ്വാധീനം ഉപയോഗിച്ച് കള്ള
ക്കേസിൽ കുടുക്കുമെന്ന് ഭീഷ ണിപ്പെടുത്തുകയും ചെയ്തിരുന്നു .തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയി ലേക്ക് നയിച്ചതെന്നാണ് വിവരം
ബിജു എഴുതിയ ആത്മഹത്യാ കുറിപ്പിൽ സിപിഎം നേതാവിന്റെ പീഡനം മൂലമാണ് ആത്മഹത്യയെന്ന് പേര് സഹിതം വെളിപ്പെടുത്തിയിരുന്നു.എന്നാൽ ശൂരനാട് പൊലീസിനു മുന്നിൽ ആത്മഹത്യാ കുറിപ്പ് തെളിവായി ലഭിച്ചിട്ടും ആരോപണ വിധേയ'രെ ചോദ്യം ചെ യ്യാൻ പോലും തയ്യാറായില്ലെ ന്ന് ആക്ഷേപം ഉയർന്നിരു ന്നു.ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഭരണസ്വാധീനത്തിനു വഴങ്ങിയാണ് അറസ്റ്റ് ചെ യ്യാൻ പൊലീസ് തയ്യാറാകാത്ത തെന്നാണ് കോൺഗ്രസ് ആരോ പിക്കുന്നത്.