
തൃശൂർ: വിലങ്ങൻ ട്രെക്കേഴ്സ് ക്ലബിൻ്റെയും രാമകൃഷ്ണമoത്തിൻ്റെയും അമൃതാ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് ചിറ്റിലപ്പിള്ളി എം.എൽ എ 'സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് പ്രസിഡൻ്റ് വത്സ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു.സ്വാമി സദ്ഭവാനന്ദജി അനുഗ്രഹ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്കുമാർ, റിട്ട എക്സസ് ഇൻകം ടാക്സ് കമ്മിഷണർ കെ.കെ നായർ, ഡോ ശ്രീകുമാർ പിള്ള, ജയൻ, എ.ഡി വിലങ്ങൻ ട്രെക്കേഴ്സ് ക്ലബ്ബ് സെക്രട്ട''റി ശശി കളരിയേൽ, ഡോപാർവതി ചന്ദ്രൻ ,കെ കെ രവിന്ദ്രൻ ,ഡോ,വേണുഗോപാൽ ജയൻ എം ഡി എന്നിവർ സംസാരിച്ചു