
കോട്ടയം: വീട്ടമ്മ നൽകിയ പരാതിയിൽ ഒത്ത് തീർപ്പ് ഉണ്ടാക്കി തരാം എന്ന് പറഞ്ഞ് കോർട്ടേഴ്സിൽ വിളിച്ച് വരുത്തി അവരെ ലൈംഗികമായ് അക്രമിച്ചു എന്ന പരാതി നൽകിയ വീട്ടമ്മയായ സംരഭക ഹൈ കോടതിയിൽ നീതിക്ക് വേണ്ടി കാത്തിരിക്കുമ്പോൾ അവർക്കെതിരെ നിരവധി കള്ളക്കേസുകൾ ഉണ്ടാക്കി മേലുദ്യോഗസ്ഥരുടെ അനുമതിയും ചട്ടങ്ങളും പാലിക്കാതെ വീണ്ടും പരാതിക്കാരിയെ അപമാനിക്കാൻ ഫോട്ടോസ്റ്റാറ്റ് നോട്ടീസുകൾ ഫോട്ടോ വച്ചു ഒളിവിലാണെന്നും കാൺമാനില്ല എന്നും പ്രചരിപ്പിച്ചതു കൂടാതെ, കീഴുദ്യോഗസ്ഥരായ ഗ്രേഡ് എസ്, ഐ, ജയകുമാറിനെയും, എ, എസ് ഐ, സജി ജോസഫിനേയും വിട്ട്, പരാതിക്കാരിയുടെയും അവരുടെ ബന്ധുക്കളുടെയും വീടുകളിൽ സെർച്ച് വാറൻ്റ് പോലുമില്ലാതെ ഭീകരത സൃഷ്ടിച്ച് പ്രായമായ രണ്ട് ബന്ധുക്കളുടെ കരണത്തടിച്ച് അവരുടെ ഫോണുകൾ പിടിച്ച് വാങ്ങി ഇവരെ പറഞ്ഞ് വിട്ട സർക്കിൾ ഇൻസ്പെക്ടറും ആരോപണ വിധേയനും ആയ പ്രശാന്തിൻ്റെ കയ്യിൽ കൊടുത്തെങ്കിലും നീതിയുടെ കാര്യത്തിൽ എന്നും സാധാരണക്കാരൻ്റെ അവസാന പ്രതീക്ഷയായ ഹൈക്കോടതി ഇടപെട്ടപ്പോൾ പേടിച്ചരണ്ട് ഉള്ള ജോലി പോകുമെന്ന കാര്യം ഉറപ്പായപ്പോൾ പീഡകൻ്റെ ഉത്തരവിനെക്കാൾ ഹൈക്കോടതിയുടെ ഉത്തരവിന് വിലയുണ്ടെന്ന് ബോധ്യപ്പെട്ട ഏമാൻമാരായ ജയകമാറും, സജി ജോസഫും, മാപ്പപേക്ഷിച്ച് കോടതി പറഞ്ഞ സമയത്തിനുള്ളിൽ ഫോണിൻ്റെ ഉടമകൾക്ക് അവരുടെ വീട്ടിൽ കൊണ്ട് നൽകി മര്യാദ പുരുഷോത്തമൻമാരായി, അതായത് താടിയുള്ള അപ്പുപ്പനെ മാത്രമല്ല വടിയെടുത്താലടിക്കും എന്നുള്ള അപ്പുപ്പനെ പേടിയുണ്ടെന്നർത്ഥം കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഈ ഉദ്യോഗസ്ഥർക്ക് ബോധ്യമായെന്ന് ചുരുക്കം അത് മാത്രമല്ല ജൂൺ മാസത്തിൽ, വളൻ്ററി റിട്ടയർമെൻ്റ് എടുത്ത് വിദേശത്ത് പോകാൻ തയ്യാറായി നില്ക്കുന്ന ജയകുമാറിൻ്റെ സ്വപ്നം നിരപരാധികളെ അകാരണമായി മർദ്ദിക്കുകയും ഫോൺ പിടിച്ചുപറിച്ച് അന്യായമായി കസ്റ്റഡിയിൽ വച്ചതുകൊണ്ട് ( കസ്റ്റഡി എന്നത് ഭംഗിവാക്കാണെങ്കിലും, നിയമവിരുദ്ധമായി ചെയ്യുന്നത് പിടിച്ചുപറി മോഷണം എന്നീ ജാമ്യമില്ലാ വകുപ്പുകൾ തന്നെയാണെന്ന് അറിയാവുന്നത് കൊണ്ട് ) തകരുമെന്ന് കണ്ടാണ് ഫോൺ തിരിച്ചു കൊടുത്ത് മാപ്പിരന്നത്, ലൈംഗിക ആരോപണ വിധേയനായ സർക്കിളിൻ്റെ പുതിയ തന്ത്രം സഹപാഠിയും ഒരു പ്രാദേശിക മാധ്യമ ഉടമസ്ഥനുമായ കൂട്ടുകാരനുമായി ചേർന്ന് പരാതിക്കാരിക്കെതിരെ എങ്ങനെയെങ്കിലും നാലുപരാതികൾ തട്ടിക്കുട്ടി ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്, കുമരകം സ്വദേശിയായ ബി.ജെ.പി.യുടെ ഉയർന്ന നേതാവും RSS, ൻ്റെ ജില്ലയിലെ ഉപദേശകനും എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഹൈകോടതിയിലെ ഒരു അഭിഭാഷകനും ചേർന്നാണ് സർക്കിളിന് വേണ്ടി അഹോരാത്രം പണിയെടുക്കുന്നത്, പകൽ ഈ പോലിസ് ഉദ്യോഗസ്ഥൻ ഭരണകക്ഷിയുടെ നേതാവായും, രാത്രി ആർ എസ്, എസിൻ്റെ പ്രചാരകനുമായി പണിയെടുക്കുന്നു എന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നത് ആരോപണമായ് തളളികളയാമെങ്കിലും, ചില ബി.ജെ പി.ക്കാർക്ക് വേണ്ടി അവരുടെ കേസുകളിൽ വഴിവിട്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നതിൽ പ്രത്യേകിച്ച് പോലീസ് അസോസിയേഷൻ്റെ ജില്ലാ പദവി അലങ്കരിച്ചു കൊണ്ട് ചെയ്യുന്ന പ്രത്യേക ഉപകാരങ്ങളിൽ പാർട്ടി അനുഭാവികളായ ഉദ്യോഗസ്ഥരിൽ കടുത്ത അമർഷമുണ്ട്, എന്തായാലും ഈ ഫോൺ പിടിച്ചുപറി വിഷയത്തിൽ ഹൈക്കോടതി പരാതിക്കാരുടെ ഭാഗത്ത് കണ്ട നീതിക്കൊപ്പം നിന്നതിൽ ഇത്തരം പീഡനങ്ങൾ ഏറ്റുവാങ്ങിയവർ സന്തുഷ്ടരാണ്, ഒരു സ്ത്രീയെ അപമാനിച്ചതു പോരാഞ്ഞിട്ട് അതിനെ സാധൂകരിക്കാൻ കീഴുദ്യോഗസ്ഥരെ ദുരുപയോഗം ചെയ്യുന്ന പ്രവർത്തികൾക്കെതിരെ സേനയിൽ നിന്നു് തന്നെ പ്രതിഷേധമുയരുന്നുണ്ട്, പോലീസ് സേനക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നവരെയും അങ്ങനെയുള്ളവർക്ക് അടിമപ്പണി ചെയ്യുന്നവരെയും സേനയിൽ നിന്ന് തന്നെ പുറത്താക്കി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് ഭൂരിപക്ഷം പേരുടെയും ആവശ്യങ്ങൾ