Mission News
Mission News
Tuesday, 28 Jan 2025 18:00 pm
Mission News

Mission News

കോട്ടയം, :സംരംഭക യായ വീട്ടമ്മയെ, ലൈംഗികമായി, കോർട്ടേഴ്സിൽ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയും സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായ് കരണക്കുറ്റിക്ക് അടി വാങ്ങേണ്ടിയും വന്ന സംസ്ഥാന പോലിസ് സേനക്ക് മാനക്കേട് ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച കോട്ടയം വെസ്റ്റ് പോലിസ് സ്റ്റേഷനിലെ പ്രശാന്ത് എന്ന SHoക്കെതിരെ കടുത്ത നടപടിയുമായ് കോട്ടയം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നീങ്ങിയത്, പോലീസിൻ്റെ അധികാരം ഉപയോഗിച്ച് സ്ത്രീകൾക്കെതിരെ അധിക്രമങ്ങൾ നടത്തുന്നവർക്കെതിരെ കോടതി കൂടെയുണ്ടാവും എന്നത് കേരളത്തിലെ സ്ത്രീകൾക്ക് ആശ്വാസം പകരുന്ന കാര്യമാണ്, തന്നെ അപായപ്പെടുത്തി ചതിയിലൂടെ ലൈംഗികമായി പീഡിപ്പിക്കാൻ കോർട്ടേഴ്സിൽ വിളിച്ചു വരുത്തിയ പോലീസ് ഉദ്യോഗസ്ഥനെ സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായി ശാരീരികമായി തന്നെ പ്രതിരോധിക്കേണ്ടി വന്ന സ്ത്രീയെ അപമാനിക്കാനും അവരുടെ സ്ഥാപനം തകർക്കാനും കരുതിക്കൂട്ടി സ്ത്രീക്കെതിരെ ആറോളം Fl Rകൾ ഇട്ടത് കൂടാതെ, മാധ്യമ സ്ഥാപനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരെ കാൺമാനില്ല എന്ന പത്രപരസ്യം കൊടുക്കുകയും ഇതുസംബന്ധിച്ച യാഥാർത്ഥ്യങ്ങൾ: മിഷൻ ന്യൂസ് " പൊതു സമൂഹത്തിൽ ബോധ്യപ്പെടുത്തിയപ്പോൾ, കാൺമാനില്ല എന്നത് മാറ്റി ലുക്ക് ഔട്ട് നോട്ടീസ് എന്ന പേരിൽ കോട്ടയത്തും സ്ത്രീയുടെ വീടിൻ്റെയും ഓഫിസിൻ്റെയും പരിസരത്ത് ഫോട്ടോ പതിച്ച കടലാസുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് പ്രചരിപ്പിക്കുകയും ചില ഓൺലൈൻ ചാനലുകാരെ കൊണ്ട് അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു SH0 പ്രശാന്തും കൂട്ടരും എന്ന കാര്യം പരാതിക്കാരി കോടതിയെ ബോധിപ്പിച്ചത് പ്രശാന്തിന് ഇരുട്ടടിയായ്, ഇവർക്ക് സംരംഭവുമായി ബന്ധപ്പെട്ട് കിട്ടാനുള്ള കോടികൾക്ക് പരിഹാരം കണ്ടെത്തണമെന്ന പരാതികൾ നൽകിയപ്പോൾ, തുക നൽകാനുള്ളവരുടെ ഒപ്പം ചേർന്ന് സംരംഭകയെ സമ്മർദ്ദത്തിലാക്കി പരാതികൾ പിൻവലിച്ച് സമവായത്തിലെത്താൻ നിർബന്ധിക്കുകയും അതുമായ് സംസാരിക്കാൻ ഉണ്ടെന്ന് വിളിച്ചു വരുത്തി അപമാനിക്കാൻ ശ്രമിച്ചതിനുമാണ് സംരംഭക ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്, കോട്ടയത്ത് മന്ത്രി പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഉദ്യോഗസ്ഥനെ നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടും ഇവിടെ തന്നെ തുടരാൻ അവസരമൊരുക്കിയതും, ഒരു വീട്ടമ്മയെ ലൈംഗികപരവും, ജിവിത സാഹചര്യങ്ങൾ നിഷേധിച്ചും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടും ഈ ഉദ്യോഗസ്ഥനെ മന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംരക്ഷിക്കുന്നതും പൊതു സമൂഹം ഗൗരവത്തോടെ കാണുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച FIR ഇടുന്നതിന് വേണ്ടിയുള്ള കാരണം കാണിക്കൽ നോട്ടീസിന് 14 ദിവസത്തിനകം കൃത്യമായ മറുപടി ലഭ്യമാക്കണമെന്ന കോടതി ഉത്തരവ് സ്ത്രീപക്ഷത്തിന് കോടതികൾ ഒപ്പമുണ്ടെന്നുള്ള സന്ദേശം തന്നെ സ്ത്രീകൾക്ക് ആശ്വാസകരമായ ഒന്നാണ്, സ്ത്രീകൾ ഉൾപ്പെടെയുള്ള സമൂഹത്തിൻ്റെ കാവലാളായി നിൽക്കേണ്ട ചില പോലീസ്, ഉദ്യോഗസ്ഥർ വേലി തന്നെ വിളവ് തിന്നുന്ന പ്രവൃത്തികൾ ആവർത്തിക്കുന്നത്, പിണറായി സർക്കാരിന് തന്നെ അപമാനം വരുത്തിവക്കുന്നതാണെങ്കിലും ചില മന്ത്രിമാർ ഇത്തരക്കാരെ എന്തു വില കൊടുത്തും സംരക്ഷിക്കുന്നത് സ്ത്രീ സമൂഹം ഭയത്തോടെയാണ് കാണുന്നത്, എന്തായാലും കോട്ടയം കോടതിയുടെ ഈ തീരുമാനം സ്ത്രീ സുരക്ഷയിൽ പ്രതീക്ഷ നൽകുന്ന ഒന്നു തന്നെയാണ്