Mission News
Mission News
Tuesday, 28 Jan 2025 18:00 pm
Mission News

Mission News

 

*ലഹരിവിമുക്ത കേരളത്തിന് വേണ്ടി 102 മണിക്കൂർ ഉപവാസം*

സമ്പൂർണ്ണ ലഹരിവിമുക്ത കേരളത്തിന് വേണ്ടി മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫ് 102 മണിക്കൂർ ഉപവാസ സത്യാഗ്രഹം നടത്തുന്നു. 2025 ജനുവരി 30 ( രക്തസാക്ഷിത്വ ദിനം) വ്യാഴാഴ്ച രാവിലെ 11 മണിക്ക് തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ ആരംഭിക്കുന്നു. ഫെബ്രുവരി 3 തിങ്കളാഴ്ച്ച വൈകീട്ട് 5 മണിക്ക് സമാപിക്കുന്നു.

മുൻ മന്ത്രി വി സി കബീർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു. തിങ്കളാഴ്ച നാരങ്ങ നീര് നൽകി സമാപനം നടത്തുന്നത് മുൻ സ്പീക്കർ അഡ്വ തേറമ്പിൽ രാമകൃഷ്ണൻ.

ഉപവാസ ദിവസങ്ങളിൽ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ലഹരിവിമുക്ത കേരളത്തിന് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഉദ്ഘാടനം അഡ്വ ചാർളി പോൾ എറണാകുളം.

 ശനിയാഴ്ച രാവിലെ 11 മണിക്ക് സ്ത്രീ കൂട്ടായ്മ: ഉദ്ഘാടനം ശ്രീമതി ലീലാമ്മ തോമസ്.

 ഞായറാഴ്ച രാവിലെ 11 മണിക്ക് പുതിയ മദ്യ നിർമാണ ശാലക്കുള്ള സർക്കാർ നീക്കത്തിനെതിരെ മദ്യ വിമോചന മഹാ സഖ്യത്തിന്റെ കൂട്ട ഉപവാസം. ഉദ്ഘാടനം: സി ഐ അബ്ദുൾ ജബ്ബാർ എറണാകുളം 

തിങ്കളാഴ്ച രാവിലെ 11 മണിക്ക് യുവജന - വിദ്യാർത്ഥി കൂട്ടായ്മ. ഉദ്ഘാടനം: കെ എ മഞ്ജുഷ