
കിഴക്കമ്പലം : പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ട്വൻ്റി 20 പാർട്ടി അംഗങ്ങളെ ഒരുക്കുന്നതിൻ്റെ ഭാഗമായുള്ള പഠന ശിബിരങ്ങൾക്ക്
തുടക്കം കുറിച്ചു.
കിഴക്കമ്പലത്ത് പാർട്ടി ട്രെയിനിംഗ് സെൻ്ററിൽ ആരംഭിച്ച നേതൃസംഗമവും പഠനശിബിരവും പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി . ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി എബ്രഹാം, പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് സിബി വർഗ്ഗീസ്, ജില്ലാ കോ-ഓർഡിനേറ്റർമാരായ സന്തോഷ് വർഗ്ഗീസ്, ലീനസുഭാഷ്, അഡ്വ. ബേബി പോൾ , പി . വൈ എബ്രഹാം എന്നിവർ പ്രസംഗിച്ചു.
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ രായമംഗലം പഞ്ചായത്തിലെ വാർഡ് തല ഭാരവാഹികൾക്കായി നടത്തിയ ആദ്യ പരിശീലന പരിപാടിയിൽ വിവിധ വിഷയങ്ങളിൽ
വി. ഗോപകുമാർ,
അഡ്വ. ചാർളി പോൾ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി.
32 നിയോജക മണ്ഡലങ്ങളിലെ പഞ്ചായത്ത് - വാർഡ് തല ഭാരവാഹികൾക്കുള്ള പരിശീലനമാണ്
ആദ്യഘട്ടത്തിൽ നടക്കുക.
32 നിയോജക മണ്ഡലങ്ങളിലെ 100 ലേറെ പഞ്ചായത്തുകളിലെ ഭരണം ഉറപ്പാക്കാനുള്ള പദ്ധതികളാണ് ട്വൻ്റി 20 പാർട്ടി ആവിഷ്ക്കരിച്ചിട്ടുള്ളത്